Webdunia - Bharat's app for daily news and videos

Install App

മണിയുടെ മരണം; ദുരൂഹത തെളിയിക്കാൻ അന്വേഷണം ഇനി സി ബി ഐയ്ക്ക്, ശുപാർശ കേന്ദ്രസർക്കാരിന് കൈമാറി

നടൻ കലാഭവൻ മണിയുടെ മരണം സി ബി ഐ അന്വേഷിക്കാൻ ഉത്തരവ്. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനം ഇറക്കിയത്. മണിയുടെ മരണത്തിലെ ദുരൂഹത തെളിയിക്കാൻ അന്വേഷണം സി ബി ഐക്ക് ന

Webdunia
ശനി, 11 ജൂണ്‍ 2016 (16:25 IST)
നടൻ കലാഭവൻ മണിയുടെ മരണം സി ബി ഐ അന്വേഷിക്കാൻ ഉത്തരവ്. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനം ഇറക്കിയത്. മണിയുടെ മരണത്തിലെ ദുരൂഹത തെളിയിക്കാൻ അന്വേഷണം സി ബി ഐക്ക് നൽകണമെന്ന് അറിയിച്ചുകൊണ്ടുള്ള ശുപാർശ കേന്ദ്രസർക്കാരിന് കൈമാറി.
 
അന്വേഷണം സി ബി ഐയ്ക്ക് കൈമാറുന്നതിനായുള്ള എല്ലാ നടപടികളും തീരുമാനങ്ങളും പൂർത്തിയായിരിക്കുകയാണ്. മണി മരിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും വ്യക്തമായ തെളിവുകളോ സൂചനകളോ കണ്ടെത്താൻ പൊലും പൊലീസിന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ മണിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു.
 
അതാസമയം, കേസ് സി ബി ഐയ്ക്ക് വിട്ട് നൽകിയതിൽ വളരെ നന്ദി ഉണ്ടെന്നും മുഖ്യമന്ത്രിക്ക് പരാതി നല്കിയതിൽ ഫലം കണ്ടെന്നും മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പ്രതികരിച്ചു. സി ബി ഐയുടെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും സ്വാധീനിക്കപ്പെടാൻ സാധ്യതയില്ലാത്ത സി ബി ഐ കേസ് തെളിയിക്കുമെന്ന് വിശ്വാസമുണ്ടെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്'; അന്‍വറിനെ അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

അടുത്ത ലേഖനം
Show comments