Webdunia - Bharat's app for daily news and videos

Install App

മന്ത്രവാദത്തിന് സ്ത്രീ സാന്നിധ്യം, മനുഷ്യക്കുഞ്ഞിനേയും കുരുതി കൊടുത്തു!- കൂട്ടക്കൊലയയുടെ അറപ്പുളവാക്കുന്ന അറിയാക്കഥകൾ

തൊടുപുഴ കൂട്ടക്കൊലയുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കും.. ദുർമന്ത്രവാദത്തിന് കൃഷ്ണനൊപ്പം ഭാര്യയും

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (08:53 IST)
തൊടുപുഴ കമ്പകക്കാനത്തെ ഒരു കുടുംബത്തെ മുഴുവന്‍ കൂട്ടക്കൊല ചെയ്‌തതിന് ശേഷം പ്രതികള്‍ മൃതദേഹങ്ങളെ അപമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ കേസിലെ ഒന്നാംപ്രതി അനീഷ് കൊല്ലപ്പെട്ട കൃഷ്‌ണന്റെ മകള്‍ ആര്‍ഷയെ ഉപയോഗിച്ച് കന്യകാ പൂജ നടത്താന്‍ ശ്രമിച്ചതായുള്ള സൂചനകളും ഉയരുകയാണ്.
 
വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാവുമ്പോള്‍ അത് ജീവനെടുക്കാന്‍ തക്ക വിധത്തിലുള്ളവയാകുമെന്ന മുന്നറിയിപ്പാണ് തൊടുപുഴ കൂട്ടക്കൊലപാതകം. അതിന് പിന്നിൽ മന്ത്രവാദത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ്. തൊടുപുഴ കൂട്ടക്കൊലയിലെ ചില അറിയാക്കഥകളിലേക്ക്... 
 
സ്വന്തം വിവാഹക്കാര്യം ശരിയാക്കുന്നതിന് വേണ്ടി ഒരു സുഹൃത്ത് വഴിയാണ് കൃഷ്ണന്റെ അടുത്തേക്ക് അനീഷ് എത്തിപ്പെടുന്നത്. ആ പരിചയം വളര്‍ന്നു പന്തലിച്ചു. അനീഷ് പെട്ടന്ന് തന്നെ കൃഷ്ണന്റെ വിശ്വാസം പിടിച്ചുപറ്റി. പ്രിയശിഷ്യനെ കൃഷ്ണന് വല്ലാതെ ബോധിച്ചു. മക്കളേക്കാൾ പ്രിയപ്പെട്ടവനായി അനീഷ് മാറി.
 
ഇല്ലാത്ത സിദ്ധിയുടെ പേരില്‍ വീട്ടില്‍ ഈയാംപാറ്റകളെ എത്തിച്ചിരുന്നു കൃഷ്ണന്‍. കൃഷ്ണന്റെ ദുര്‍മന്ത്രവാദത്തിനും തട്ടിപ്പിനും ഭാര്യ സുശീലയും കൂട്ടുനിന്നിരുന്നു. സ്ത്രീ സാന്നിധ്യമുണ്ടെങ്കിൽ എല്ലാ ക്രിയകളും ഫലം കാണുമെന്നായിരുന്നു കൃഷ്ണന്റെ വിശ്വാസം. മക്കൾക്കും എല്ലാമറിയാമായിരുന്നു. എന്നാൽ, സ്കൂളിൽ അവർ ഇക്കാര്യങ്ങളൊന്നും വിട്ടുപറഞ്ഞിരുന്നില്ല. കൃഷ്ണന്റെ ആവശ്യപ്രകാരമായിരിക്കാം ഇതെന്ന് കരുതുന്നു.
 
കൊലനടത്തിയ ശേഷം ശരീരത്തിലെ ചൂട് മാറുംമുമ്പേ കൃഷ്‌ണന്റെ ഭാര്യ സൂശിലയുടെയും മകള്‍ ആർഷയുടെയും മൃതദേഹങ്ങള്‍ പ്രതികളായ അനീഷും ബിനീഷും അപമാനിച്ചിരുന്നു. ലിബീഷും ഇത്തരത്തില്‍ പെരുമാറിയെന്നും അനീഷ് പൊലീസിനോട് പറഞ്ഞു. ഇതിനു മുമ്പായിട്ടാണ് പ്രതികള്‍ ആര്‍ഷ കന്യകയാണോ എന്ന് പരിശോധിച്ചത്.
 
അനീഷിന്റെ നിര്‍ദേശ പ്രകാരം ബിനീഷാണ് ആര്‍ഷയുടെ ശരീരത്തില്‍ പരിശോധന നടത്തിയത്. ഈ സമയം അനീഷ് സുശീലയുടെ മൃതദേഹത്തെ അപമാനിച്ചു. കന്യകാത്വ പരിശോധനയ്‌ക്കിടെ ലിബീഷ് ആര്‍ഷയെ ലൈംഗികമായി ഉപയോഗിച്ചു.
 
കൊല നടത്തിയ ശേഷം സംഭസ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതികള്‍ മൂന്ന് മണിക്കൂറോളം അവിടെ ചെലവഴിച്ചതായി പൊലീസിന് വ്യക്തമായി. ആഭിചാരക്രീയകള്‍ ചെയ്യുന്ന അനീഷ് ഈ സമയം കന്യകളെ വെച്ചുള്ള പൂജ നടത്തിയോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു.
 
അനീഷുമായി അടുപ്പത്തിലായിരുന്ന സമയത്ത് പൂജയ്ക്കായി കന്യകയായ യുവതികളെ കിട്ടുമോ എന്ന് കൃഷ്‌ണന്‍ അനീഷിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരും ചേര്‍ന്ന് മുമ്പും ഇത്തരം പൂജകള്‍ നടത്തിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അടുത്ത ലേഖനം
Show comments