Webdunia - Bharat's app for daily news and videos

Install App

'പറഞ്ഞാൽ മാത്രം പോര, പ്രവർത്തിച്ചു കാണിക്കണം'; എസ്എഫ്‌ഐയെ പരിഹസിച്ച് കാനം, കോടിയേരിക്കും മറുപടി

എസ് എഫ് ഐയെ പരിഹസിച്ച് വീണ്ടും കാനം രാജേന്ദ്രൻ

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (09:02 IST)
എസ് എഫ് ഐയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും രംഗത്ത്. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കടയില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരിക്കുകയാണ് കാനം.
 
തങ്ങള്‍ ശരി, തെറ്റെല്ലാം വേറെ ഭാഗത്ത് എന്നത് കമ്മ്യൂണിസ്റ്റ് സമീപനമല്ലെന്ന് കാനം പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ ജനാധിപത്യം, സോഷ്യലിസം എന്ന് കൊടിയില്‍ എഴുതി വെച്ചാല്‍ മാത്രം പോരെന്നും അത് പ്രവര്‍ത്തനത്തിലും വരണമെന്നും കാനം വ്യക്തമാക്കി. 
 
ജനകീയസമരങ്ങളില്‍ നിന്നും മുഖംതിരിഞ്ഞുനിന്നാല്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുമെന്നുളളതാണ് പാഠം.  ഫാസിസത്തിനെതിരായി ലേഖനം എഴുതിയാല്‍ മാത്രം പോരെന്നും സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ജനാധിപത്യവും സ്വാതന്ത്ര്യവും വരണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ലോ അക്കാദമിയിലെ സമരം വിജയിച്ചതിനെ തുടര്‍ന്ന് സമരവിജയികള്‍ക്ക് എഐവൈഎഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

അടുത്ത ലേഖനം
Show comments