Webdunia - Bharat's app for daily news and videos

Install App

ഗുരുതരമാണ് ഈ സംഭവം, അമ്മയെക്കാൾ ഉയർന്ന സ്ഥാനത്താണ് അധ്യാപകര്‍; കോളജ് പ്രിൻസിപ്പലിനെ അപമാനിച്ചവർക്കെതിരേ കർശന നടപടി - മുഖ്യമന്ത്രി

ഗുരുതരമാണ് ഈ സംഭവം, അമ്മയെക്കാൾ ഉയർന്ന സ്ഥാനത്താണ് അധ്യാപകര്‍; കോളജ് പ്രിൻസിപ്പലിനെ അപമാനിച്ചവർക്കെതിരേ കർശന നടപടി - മുഖ്യമന്ത്രി

Webdunia
ചൊവ്വ, 3 ഏപ്രില്‍ 2018 (13:01 IST)
കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിൻസിപ്പലിന് വിരമിക്കുന്ന ദിവസം ആദരാഞ്ജലി അർപ്പിച്ച് അപമാനിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. സ്ത്രീത്വത്തെ അപമാനിച്ച പ്രശ്നം മാത്രമല്ലിത്. അതിനെക്കാള്‍ ഗുരുതരമാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയെക്കാൾ ഉയർന്ന സ്ഥാനത്താണ് അധ്യാപകരെ കാണേണ്ടത്, അതാണ് സംസ്കാരം. യാത്രയയപ്പു വേളയിൽ പ്രിൻസിപ്പലിനെ അപമാനിച്ചത് അംഗീകരിക്കാനാവില്ല. എസ്എഫ്ഐ ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാത്ത സംഘടനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മറുപടി പറഞ്ഞതിനു ശേഷമാണ് മുഖ്യമന്ത്രി നിയമസഭയെ ഇക്കാര്യം അറിയിച്ചത്.

നേരത്തെ കോളേജിലെ പ്രിന്‍സിപ്പല്‍ എംവി പുഷ്പജയ്ക്ക് യാത്രയപ്പ് ദിവസം ആദരാഞ്ജലി ബോര്‍ഡുകള്‍ വച്ച് മൂന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ശരത് ചന്ദ്രന്‍, അനീസ് മുഹമ്മദ്, എംപി പ്രവീണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

അടുത്ത ലേഖനം
Show comments