Webdunia - Bharat's app for daily news and videos

Install App

അഴീക്കോട് മണ്ഡലത്തില്‍ നികേഷ്‌കുമാറിനേയും കെ എം ഷാജിയേയും പിടിച്ചുകെട്ടാന്‍ വിമതസ്ഥാനാർഥി പി കെ രാഗേഷ്

അഴീക്കോട് മണ്ഡലത്തില്‍ നികേഷ്‌കുമാറിനേയും കെ എം ഷാജിയേയും പിടിച്ചുകെട്ടാന്‍ പി കെ രാഗേഷ്

Webdunia
വ്യാഴം, 12 മെയ് 2016 (10:34 IST)
കണ്ണൂരില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ഞിക്കിൽ വാർഡിൽനിന്ന് കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച് കേരളത്തിന്റെ ശ്രദ്ധനേടിയ നേതാവാണ് പി കെ രാഗേഷ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂർ കോർപ്പറേഷനിൽ 27-27 സീറ്റുനേടി എൽ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ വിമത സ്ഥാനാർഥിയായ രാഗേഷിന്റെ പിൻതുണയോടെയാണ് എല്‍ ഡി എഫ് കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. 
 
ഇത്തവണ ശക്തമായ മത്സരം നടക്കുന്ന അഴീക്കോടാണ് രാഗേഷ് മത്സരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർഥിയായ നികേഷ്കുമാറിനും യു ഡി എഫ് സ്ഥാനാർഥിയും സിറ്റിംങ്ങ് എം എല്‍ എയുമായ കെ എം ഷാജിക്കും തലവേദനയാകുകയാണ് രാഗേഷ്. 
 
കണ്ണൂർ മണ്ഡലത്തിലും വിമത സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. ഈ രണ്ട് സ്ഥാനാര്‍ഥികളേയും പരാജയപ്പെടുത്തി മുന്നോട്ടുപോകാനാണ് തന്റെ ശ്രമമെന്ന് രാഗേഷ് പറഞ്ഞു. ബി ജെ പി സ്ഥാനാര്‍ഥിയായി എ വി കേശവനും മണ്ഡലത്തില്‍ സജീവമാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടി; അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

Nilambur By Election Result 2025: യുഡിഎഫ് ക്യാംപുകളില്‍ അന്‍വര്‍ പ്രഹരം; പ്രതീക്ഷയില്ലാത്ത വാര്‍ഡുകളിലും സ്വരാജ് വോട്ട് പിടിച്ചു

Israel vs Iran: യുഎസിനുള്ള പണി ഇറാന്റെ പരിഗണനയില്‍; എന്തും സംഭവിക്കാം !

Kerala Weather: മഴ വടക്കോട്ട്; കാറ്റിനും സാധ്യത

Nilambur By Election Results 2025: നിലമ്പൂര്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; നെഞ്ചിടിപ്പോടെ കേരളം, ഫലം തത്സമയം

അടുത്ത ലേഖനം
Show comments