Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ ട്രേഡിംഗ് എന്ന പേരിൽ കൂടുതൽ പണം എന്ന വിളി വന്നു : വിശ്വസിച്ച വ്യാപാരിക്ക് 963300 രൂപ നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍
വെള്ളി, 19 ജനുവരി 2024 (16:37 IST)
കണ്ണൂർ: ഓൺലൈൻ വ്യാപാരം ചെയ്‌താൽ അധികമായി പണം ലാഭിക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു വ്യാപാരിയിൽ നിന്ന് 963300 രൂപാ തട്ടിയെടുത്ത്. മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയുടെ മൊബൈൽ ഫോണിൽ തുടർച്ചയായി ഓൺലൈൻ ട്രേഡിംഗിൽ താത്പര്യമുണ്ടോ എന്നും കോയിൻ ഡി.സി.എക്സ് ട്രേഡിംഗ് മാർക്കറ്റ് എന്ന സ്ഥാപന വെബ്സൈറ് വഴി പണം നിക്ഷേപിച്ചാൽ അധിക പണം സമ്പാദിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

ഇത് വിശ്വസിച്ച വ്യാപാരി പല തവണകളായി തട്ടിപ്പുകാർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു. എന്നാൽ പിന്നീടാണ് ഇതെല്ലാം സ്ഥാപനത്തിന്റെ വ്യാജ വെബ്സൈറ്റാണെന്നും സംഭവം തട്ടിപ്പാണെന്നും മനസിലായത്. തുടർന്ന് അടച്ച പണം തിരികെ ചോദിച്ചപ്പോൾ പണം അയച്ചതിൽ തട്ടുണ്ടായിട്ടുണ്ടെന്നും അതിനാൽ വീണ്ടും പണം നൽകിയാൽ മാത്രമേ ആദ്യം നൽകിയ പണം തിരിച്ചു തരാൻ കഴിയുകയുള്ളു എന്നും അറിയിപ്പ് കിട്ടി. തുടർന്നാണ് മട്ടന്നൂർ പോലീസിൽ പരാതി എത്തിയത്. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

അടുത്ത ലേഖനം
Show comments