Webdunia - Bharat's app for daily news and videos

Install App

‘എന്റെ കുഞ്ഞിനെ കൊന്നത് ഭർത്താവ്’ - കള്ളക്കണ്ണീരോടെ ശരണ്യ 2 ദിവസം ആവർത്തിച്ചു, സത്യമറിഞ്ഞപ്പോൾ തകർന്നത് പ്രണവ് !

‘എന്റെ കുഞ്ഞിനെ ഞാൻ കൊന്നിട്ടില്ല, ഞാനല്ല സാറേ‘; കണ്ണീരോടെ ശരണ്യയുടെ ഭർത്താവ്

ചിപ്പി പീലിപ്പോസ്
ബുധന്‍, 19 ഫെബ്രുവരി 2020 (11:32 IST)
കണ്ണൂരിൽ ഒന്നര വയസുകാരന്റെ മൃതദേഹം കടലിൽനിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ അമ്മ ശരണ്യയെ പിടിച്ചത് 2 ദിവസത്തെ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമൊടുവിൽ. അന്വേഷണ സംഘത്തിന്റെ കൃത്യമായ ഇടപെടൽ മൂലമാണ് ശരണ്യയെ ഇത്രപെട്ടന്ന് പിടിക്കാനായത്.
 
കുഞ്ഞിന്റെ മൃതദേഹം ലഭിച്ച ദിവസവും അതിന്റെ പിറ്റേന്നും ശരണ്യ ഭർത്താവ് പ്രണവിനെതിരെ ആവർത്തിച്ച് മൊഴി നൽകി. ‘എന്റെ കുഞ്ഞിനെ കൊന്നത് ഭർത്താവ്’ തന്നെയെന്ന് ചോദ്യം ചെയ്യലിനിടെ ശരണ്യ ആവർത്തിച്ചു. താനല്ലെന്നും ശരണ്യ ആകുമെന്നുമായിരുന്നു പ്രണവ് മൊഴി നൽകിയത്. ശരണ്യ ആണെന്ന് പ്രണവ് പറഞ്ഞെങ്കിലും അത് സ്വയം രക്ഷപെടാൻ കൂടി ആയിരുന്നു. ഇത്രയും നാൾ കൂടെ കുഞ്ഞിന്റെ നിന്ന അമ്മ തന്നെ കുട്ടിയെ കൊല്ലുമെന്ന് പ്രണവും കരുതിയില്ല. 
 
സത്യമറിഞ്ഞപ്പോൾ ഏറെ തകർന്നത് പ്രണവ് ആണ്. യാതോന്നും മിണ്ടാൻ അദ്ദേഹം കൂട്ടാക്കിയില്ല.  ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് മാറിത്താമസിക്കുകയായിരുന്ന പ്രണവ് കഴിഞ്ഞ ദിവസം ശരണ്യയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ പ്രണവിനെ ശരണ്യ നിർബന്ധിച്ച് അവിടെ തന്നെ താമസിപ്പിച്ചു. ഇതാണ് പറ്റിയ സമയമെന്ന് കണക്കുകൂട്ടിയ ശരണ്യ വെളുപ്പിനെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. 
 
ഭാര്യയും കുഞ്ഞുമായുള്ള അകൽച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ് ഇതെല്ലാം മതിയായിരുന്നു പ്രണവിനെ പ്രതിയാക്കാൻ. നാട്ടുകാരും ശരണ്യയുടെ വീട്ടുകാരും പ്രണവിനെതിരെയായിരുന്നു. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകൾ കാണാതായതു സംശയം ഇരട്ടിപ്പിച്ചു. എന്നാൽ, തിരക്കിനിടയിൽ നഷ്ടപെട്ടതാണെന്ന് മനസിലായപ്പോൾ ആ സംശയം പൊലീസ് അവസാനിപ്പിച്ചു. 
 
കുഞ്ഞ് ഇല്ലാതായാൽ ആർക്കാണ് നേട്ടം? എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരസ്പരം ചർച്ച ചെയ്തു. ആ ഒരു ചോദ്യത്തിനുള്ള ഉത്തരം പ്രണവ് എന്നായിരുന്നില്ല, ശരണ്യ എന്നായിരുന്നു. കാരണം, നിലവിൽ ഭാര്യയും കുഞ്ഞുമായി അകന്ന് കഴിയുന്ന പ്രണവിന് മറ്റൊരു ബന്ധം തുടങ്ങാൻ തടസങ്ങളൊന്നുമില്ല. എന്നാൽ, കുഞ്ഞുമൊത്ത് കഴിയുന്ന ശരണ്യയ്ക്ക് കുഞ്ഞൊരു ബാധ്യതയല്ലേ എന്ന് ഉദ്യോഗസ്ഥർ സംശയിച്ചു. 
 
ശരണ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു കാമുകനുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പ്രണവിനൊപ്പം ശരണ്യയേയും പൊലീസ് സംശയക്കൂട്ടിൽ നിർത്തി. കുഞ്ഞുമായി അവിടെയെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ദേഹത്തോ ഉപ്പുവെള്ളം പറ്റിയിട്ടുണ്ടാകുമെന്നു കണക്കുകൂട്ടി. തലേദിവസം ശരണ്യയും പ്രണവും ധരിച്ചിരുന്ന വസ്ത്രം, ചെരുപ്പ് (ശരണ്യയുടേത് മാത്രം) എന്നിവ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇതോടെ ശരണ്യയുടെ കള്ളി വെളിച്ചത്തായി. കുറ്റം ഏറ്റുപറയാതെ തരമില്ലെന്നായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments