കണ്ണൂരില്‍ 14കാരന്‍ തൂങ്ങിമരിച്ച സംഭവം; സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം

സിആര്‍ രവിചന്ദ്രന്‍
ശനി, 7 സെപ്‌റ്റംബര്‍ 2024 (11:33 IST)
aromal
കണ്ണൂരില്‍ 14കാരന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം. കണ്ണൂര്‍ വെളിമാനം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ആരോമല്‍ സുരേഷ് ആണ് തൂങ്ങിമരിച്ചത്. ക്ലാസ്മുറിയിലെ ജനല്‍ചില്ല് പൊട്ടിച്ചതിന് 300 രൂപ പിഴ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
 
കഴിഞ്ഞചൊവ്വാഴ്ചയാണ് ആരോപമലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ആരോമലും സുഹൃത്തും പരസ്പരം വാച്ച് കൈമാറുന്നതിനിടയില്‍ കൈ തട്ടി ക്ലാസ് മുറിയുടെ ജനല്‍ചില്ല് പൊട്ടിയിരുന്നു. തുടര്‍ന്ന് 300 രൂപ പിഴയടക്കാന്‍ കുട്ടികളോട് ക്ലാസ് ടീച്ചര്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം സ്‌കൂളിലെത്തി ഓണപരീക്ഷയെഴുതിയ ആരോമലിനെ വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെളിമാനം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് ആരോമലിന്റെ കുടുംബത്തിന്റെ പരാതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments