കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ തീപിടിച്ചത് അന്ന് ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിന് ! അടിമുടി ദുരൂഹത

Webdunia
വ്യാഴം, 1 ജൂണ്‍ 2023 (09:39 IST)
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചതില്‍ അട്ടിമറി സംശയിച്ച് റെയില്‍വെ പൊലീസ്. കോഴിക്കോട് എലത്തൂരില്‍ ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിനാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് തീപിടിത്തമുണ്ടായത്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. എന്‍ജിന്‍ വേര്‍പ്പെടുത്തിയ ശേഷം ജനറല്‍ കംപാര്‍ട്‌മെന്റിലെ ബോഗിക്ക് തീപിടിച്ചതാണ് ദുരൂഹതയ്ക്ക് കാരണം. ആരെങ്കിലും ട്രെയിനിന് തീയിട്ടതാകാമെന്ന് റെയില്‍വെ പൊലീസ് സംശയിക്കുന്നു. 
 
പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ആര്‍ക്കും പരുക്കില്ല. ആരെങ്കിലും മനപ്പൂര്‍വ്വം തീയിട്ടതാണോ എന്ന് റെയില്‍വെ പൊലീസിന് സംശയമുണ്ട്. പുറമേ നിന്ന് തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. 
 
തീ ഉയരുന്നത് റെയില്‍വെ ജീവനക്കാരാണ് ആദ്യം കണ്ടത്. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികള്‍ക്ക് കേടുപാടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

പശ്ചിമേഷ്യൻ സംഘർഷം, പറക്കാൻ ഇനി ചെലവ് കൂടും, ആഭ്യന്തര നിരക്ക് നിയന്ത്രണം പിൻവലിച്ച് കേന്ദ്രം

ക്ഷേമ പെൻഷൻ വിതരണം:ഏപ്രിൽ മാസത്തെ തുക മാർച്ച് 31 മുതൽ വിതരണം ചെയ്യും

ഇസ്രായേലിന്റെ ഡിമോണ ആണവ കേന്ദ്രത്തിന് സമീപം ഇറാന്‍ മിസൈല്‍ ആക്രമണം; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു

പാലക്കാട് പോരാട്ടം: സ്ഥാനാർത്ഥികളിൽ പണക്കാരൻ 'രമേഷ് പിഷാരടി', ഏറ്റുമുട്ടൽ കോടിപതികൾ തമ്മിൽ

അടുത്ത ലേഖനം
Show comments