Webdunia - Bharat's app for daily news and videos

Install App

കാമുകനുമായി ഒളിച്ചോടിയ ഭര്‍തൃമതി രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 23 ജൂണ്‍ 2021 (20:20 IST)
ഹരിപ്പാട്: കാമുകനുമായി ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെ  രണ്ട് വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. ബംഗളൂരുവിലേക്ക് കാമുകിക്കൊപ്പം ഒളിച്ചോടിയ കാമുകന്‍ തന്റെ ആധാര്‍ കാര്‍ഡുകളില്‍ ചിത്രം പുതുക്കിയതാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്.
 
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. കാമുകനൊപ്പം യുവതി ഒളിച്ചോടിയതാണെന്നു കണ്ടെത്തിയ പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ തപാലിലെത്തിയ രണ്ട് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു. സ്ഥലം വിട്ട യുവാവ് പിന്നീട് ആധാര്‍ കാര്‍ഡിലെ ഫോട്ടോ രണ്ട് തവണ മാറ്റിയിരുന്നു. ഇത് തപാലില്‍ വീട്ടിലെത്തി. എന്നാല്‍ വീട്ടുകാര്‍ക്കും മകന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു.
 
എന്നാല്‍ ഈ വിവരം കണ്ടെത്തിയ പോലീസ് ആധാര്‍ പുതുക്കിയപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ബംഗളൂരുവില്‍ എത്തി ഇവരെ പിടികൂടാന്‍ സഹായിച്ചത്. കരീലക്കുളങ്ങര സി.ഐ എസ്.ആര്‍.അജിത്തിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ വിനോജ് ആന്റണിയും സംഘവുമാണ് ഇവരെ കണ്ടെത്തിയത്. യുവാവ് ഒരു വാഹന ഷോറൂമിലും യുവതി ഒരു ഫിറ്റ്‌നസ് സെന്ററിലും ജോലി ചെയ്യുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments