Webdunia - Bharat's app for daily news and videos

Install App

Karkidakam 1: ഇന്ന് കര്‍ക്കടകം ഒന്ന്, രാമായണ മാസത്തിനു തുടക്കം; കര്‍ക്കടക വാവ് എന്ന്?

Webdunia
ഞായര്‍, 17 ജൂലൈ 2022 (07:53 IST)
Karkidakam 1: മലയാള മാസമായ കര്‍ക്കടകം പിറന്നു. മലയാളം കലണ്ടര്‍ പ്രകാരം ജൂലൈ 17 ഞായറാഴ്ചയാണ് കര്‍ക്കടകം ഒന്ന്. ഇന്നലെയായിരുന്നു കര്‍ക്കടക സംക്രാന്തി. രാമായണ മാസം, പഞ്ഞ മാസം, പുണ്യമാസം എന്നീ പേരുകളിലെല്ലാം കര്‍ക്കിടക മാസം അറിയപ്പെടുന്നു. ഓഗസ്റ്റ് 16 നാണ് കര്‍ക്കിടകം 31. ഓഗസ്റ്റ് 17 ന് ചിങ്ങ മാസം പിറക്കും. 
 
കര്‍ക്കടക വാവ് 
 
കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കടക വാവ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതിനാലാണ് കര്‍ക്കടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്. ഇത്തവണ ജൂലൈ 28 നാണ് കര്‍ക്കടക വാവ്. അന്നാണ് ദക്ഷിണായനത്തിലെ ആദ്യ അമാവാസി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments