Webdunia - Bharat's app for daily news and videos

Install App

'നീയൊക്കെ പണ്ട് ചാൻസിനു വേണ്ടി നടന്നത് നമ്മളാരും മറന്നിട്ടില്ല, നിന്റെ ഒരു വട്ട പൊട്ടും മൂക്കിലെ കയറും' - പ്രിന്റോയെ കുടുക്കിയ ആ കമന്റ് ഇങ്ങനെ

'നിന്നെ ഇപ്പോൾ മലയാളികൾ വെറുത്തുകൊണ്ടിരിക്കുകയാണെടീ' - പാർവതിക്ക് നേരെയുള്ള സൈബർ ആക്രമണം ആസൂത്രിതം?

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (15:49 IST)
മമ്മൂട്ടി ചിത്രം കസബയെ രൂക്ഷമായി വിമർശിച്ചതിന്റെ പേരിൽ സൈബർ ആക്രമണത്തിനിരയായിരിക്കുകയാണ് നടി പാർവതി. ഫേസ്ബുക്കിലും ട്വിറ്ററി‌ലും തെറിയഭിഷേകമാണ്. സംഭവത്തിൽ പാർവതി പരാതി നൽകുകയും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.  
 
പാർവതിക്ക് നേരെ നടക്കുന്ന സംഘടിതമായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പാര്‍വ്വതിയോടും വിമന്‍ ഇന്‍ സിനിമ കളക്ടീവിനോടും നേരത്തെ തന്നെയുള്ള കല്ലുകടി സംഘടിത സൈബര്‍ ആക്രമണമായി മാറിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് പോലീസ് സംശയിക്കുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 
 
ഇപ്പോള്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രിന്റോ ട്വിറ്ററില്‍ പാര്‍വ്വതിയെ അസഭ്യം പറയുകയാണ് ചെയ്തത്. ഒരു വട്ടപ്പൊട്ടും മൂക്കിലെ കയറും കണ്ണില്‍ 2 പൊട്ടിയ ചട്ടിയും വെച്ച് മമ്മൂക്കയെ ട്രോളുന്നോടീ , ഏത് നേരത്താണ് നിന്നെ ഉണ്ടാക്കിയത് എന്ന തരത്തിലാണ് പ്രിന്റോയുടെ തെറിവിളി.
 
പ്രിന്റോ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ വടക്കാഞ്ചേരി കമ്മറ്റിയിൽ അംഗമാണെന്ന വാർത്ത നിഷേധിച്ച് യൂണിറ്റ് ഭാരവാഹികൾ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ സിനിമകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് സംഘടന രൂപീകരിച്ചിരിക്കുന്നതെന്ന് ഇവർ മംഗളത്തോട് പറഞ്ഞു.
 
സംഘടനയുടെ സജീവ പ്രവര്‍ത്തകരാരും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടരുതെന്ന് മുന്‍പേ നിര്‍ദേശം കൊടുത്തിട്ടുണ്ട്. എന്നാല്‍ അസോസിയേഷനുള്ളില്‍ മാത്രമല്ല മമ്മൂട്ടിയുടെ ആരാധകരുള്ളത്. അവര്‍ പ്രതികരിച്ചാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ മംഗളത്തോട് പറഞ്ഞു. അറസ്റ്റിലായ പ്രിന്റോ അസോസിയേഷന്‍ അംഗമല്ലെന്നും ഇവര്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments