Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നേരത്തെ കോപ്പുകൂട്ടി വേണുഗോപാല്‍? കോണ്‍ഗ്രസ് അടിമുടി മാറ്റത്തിലേക്ക്

Webdunia
ബുധന്‍, 9 ജൂണ്‍ 2021 (09:04 IST)
എ,ഐ ഗ്രൂപ്പുകളെ വെട്ടി കെ.സി.വേണുഗോപാല്‍ കേരളത്തില്‍ പിടിമുറുക്കുമ്പോള്‍ കോണ്‍ഗ്രസ് അടിമുടി മാറ്റത്തിലേക്ക്. ഹൈക്കമാന്‍ഡിന്റെ അനുഗ്രഹാശിസുകളോടെ കേരളത്തിലെ കോണ്‍ഗ്രസിനുള്ള സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയാണ് കെ.സി.വേണുഗോപാല്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് വേണുഗോപാലും സംഘവും ലക്ഷ്യമിടുന്നത്. പ്രബലരായ എ,ഐ ഗ്രൂപ്പുകളെ വെട്ടിനിരത്തി ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലപാടെടുക്കുന്ന വി.ഡി.സതീശനെയും കെ.സുധാകരനെയും തലപ്പത്തേക്ക് കൊണ്ടുവന്നത് വേണുഗോപാലിന്റെ ചാണക്യതന്ത്രമാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഒതുക്കപ്പെട്ടു. അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനാകാന്‍ വേണുഗോപാലിന് സാധിക്കും. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതില്‍ വേണുഗോപാലിന്റെ അഭിപ്രായങ്ങള്‍ക്കാണ് ഹൈക്കമാന്‍ഡ് പ്രഥമ പരിഗണന നല്‍കിയതും. ഗ്രൂപ്പുകളെ എല്ലാം വെട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തികേന്ദ്രമാകാനാണ് വേണുഗോപാലിന്റെ പടപ്പുറപ്പാട് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം വിലയിരുത്തുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

അടുത്ത ലേഖനം
Show comments