Webdunia - Bharat's app for daily news and videos

Install App

ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടി; കോണ്‍ഗ്രസില്‍ ശക്തികേന്ദ്രമായി വേണുഗോപാല്‍

Webdunia
ബുധന്‍, 9 ജൂണ്‍ 2021 (08:19 IST)
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയൊരു ശക്തികേന്ദ്രമായി വളര്‍ന്നുവരികയാണ് കെ.സി.വേണുഗോപാല്‍. പാര്‍ട്ടിയെ പൂര്‍ണമായി തന്റെ അധീനതയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ തീരുമാനിച്ചതിലൂടെ വേണുഗോപാല്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രബല ഗ്രൂപ്പുകളായ എ, ഐ നേതൃത്വത്തെ പൂര്‍ണമായി നിരാശപ്പെടുത്തിയാണ് വേണുഗോപാലിന്റെ പൂഴിക്കടകന്‍. 
 
കെപിസിസി അധ്യക്ഷനായി സുധാകരനെ കൊണ്ടുവന്നത് വേണുഗോപാലിന്റെ ചരടുവലിയാണ്. എ,ഐ ഗ്രൂപ്പുകള്‍ക്ക് പ്രിയപ്പെട്ട നേതാക്കളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ പാര്‍ട്ടി വീണ്ടും ഗ്രൂപ്പ് വീതംവയ്ക്കലിലേക്ക് പോകും. ഇത് ഒഴിവാക്കാനാണ് വേണുഗോപാല്‍ തുടക്കംമുതല്‍ ശ്രദ്ധിച്ചത്. പ്രതിപക്ഷ നോതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ തീരുമാനിക്കുന്നതില്‍ ഹൈക്കമാന്‍ഡിലെ അവസാന സ്വരം വേണുഗോപാലിന്റേതായിരുന്നു. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുന്നതിനു മുന്‍പ് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വേണുഗോപാലുമായി ഒന്നിലേറെ തവണ ചര്‍ച്ച നടത്തി. കേരളത്തിലെ നേതൃമാറ്റത്തിലും വരാന്‍ പോകുന്ന സംഘടനാ തിരഞ്ഞെടുപ്പിലും അവസാന വാക്ക് വേണുഗോപാലിന്റേതാണ്. 
 
എ,ഐ ഗ്രൂപ്പുകളെ നിഷ്പ്രഭമാക്കി പുതിയൊരു നേതൃത്വമായി വളര്‍ന്നുവരാന്‍ വഴിമരുന്നിടുകയാണ് വേണുഗോപാല്‍ ചെയ്തിരിക്കുന്നത്. ഹൈക്കമാന്‍ഡിലുള്ള സ്വാധീനം വേണുഗോപാലിന് തുണയായി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ കൂടിയാണ് വേണുഗോപാല്‍. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തിനു കാരണം ഗ്രൂപ്പ് പോര് ആണെന്നും നേതൃസ്ഥാനങ്ങള്‍ ഗ്രൂപ്പ് നോക്കി വീതംവച്ചാല്‍ ഇനിയും തിരിച്ചടി നേരിടേണ്ടിവരുമെന്നും ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താന്‍ വേണുഗോപാലിന് സാധിച്ചു. രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങളെ വെട്ടി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് ധൈര്യം കാണിച്ചതും അതുകൊണ്ടാണ്. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ഹൈക്കമാന്‍ഡില്‍ നിന്ന് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കണമെന്നാണ് ആ നിര്‍ദേശം. കെ.സി.വേണുഗോപാല്‍ തന്നെയാണ് നേതൃത്വത്തിന് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പാര്‍ട്ടിയില്‍ അടിമുടി മാറ്റം കൊണ്ടുവരികയാണ് വേണുഗോപാല്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വേണുഗോപാല്‍ തന്റെ പ്രവര്‍ത്തനമണ്ഡലം കേരളത്തിലേക്ക് മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി

അടുത്ത ലേഖനം
Show comments