Webdunia - Bharat's app for daily news and videos

Install App

KEAM 2025: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തിന് പ്ലസ് ടു മാർക്കുകൾ ജൂൺ 2-നകം സമർപ്പിക്കണമെന്ന് എൻട്രൻസ് പരീക്ഷാ കമ്മീഷണർ

അഭിറാം മനോഹർ
വെള്ളി, 30 മെയ് 2025 (15:33 IST)
തിരുവനന്തപുരം: കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയായ കെഇഎഎം (KEAM) 2025-ന്റെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ പ്ലസ് ടു മാര്‍ക്കുകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കി എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ . മാര്‍ക്കുകള്‍ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ 2025 ജൂണ്‍ 2-ന് വൈകിട്ട് 3 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.
 
ഫിസിക്‌സ്, കെമിസ്ട്രി,കണക്ക് വിഷയങ്ങളിലെ മാര്‍ക്കുകള്‍ ചേര്‍ക്കേണ്ടതാണെന്നും, കേരള പ്ലസ് ടു സിലബസ്സില്‍ കെമിസ്ട്രി പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്, ബയോടെക്നോളജി തുടങ്ങിയ വിഷയങ്ങളിലെ മാര്‍ക്കുകള്‍ പകരമായി സമര്‍പ്പിക്കാമെന്നും എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
 
റിസര്‍വേഷനുമായി ബന്ധപ്പെട്ട് രേഖാപിഴവുകള്‍ കണ്ടെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയും സിഇഇ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്തരം ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റിലെ memo detail വിഭാഗത്തില്‍ ചെന്ന് കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കുകയും ആവശ്യമായ രേഖകള്‍ ജൂണ്‍ 2-നകം അപ്ലോഡ് ചെയ്യുകയും വേണം. രേഖകള്‍ സമര്‍പ്പിക്കാത്തപക്ഷം ആനുകൂല്യം റദ്ദാക്കപ്പെടും.
 
 
 
മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് പരീക്ഷാ ബോര്‍ഡ്, പാസ്സായ വര്‍ഷം, രജിസ്‌ട്രേഷന്‍ നമ്പര്‍, വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കുകള്‍ എന്നിവ ഓറിയ്ജിനല്‍ മാര്‍ക്ക് ഷീറ്റുകളുമായി ചേര്‍ത്ത് പരിശോധിക്കണം. തെറ്റുകള്‍ കണ്ടു വരുന്നവയില്‍ 'Change' ബട്ടണ്‍ ഉപയോഗിച്ച് തിരുത്തലുകള്‍ നടത്താവുന്നതാണ്.
 
മാര്‍ക്ക് വിവരങ്ങള്‍ സിസ്റ്റത്തില്‍ കാണിക്കുന്നില്ലെങ്കില്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവ സ്വയം  ചേര്‍ക്കാവുന്നതാണ്. മാര്‍ക്കുകള്‍ ഫൈനല്‍ ആയി സമര്‍പ്പിച്ചതിന് ശേഷം, 'Mark Submission Confirmation Report' ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
 
പ്രവേശന സമയത്ത് സമര്‍പ്പിച്ച മാര്‍ക്കുകളും മറ്റ് അനുബന്ധ രേഖകളും പരിശോധിക്കും. നിശ്ചിത സമയത്തിനുള്ളില്‍ മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ KEAM 2025 എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. വെബ്‌സൈറ്റ്: cee.kerala.gov.in
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി രൂപപ്പെട്ടു, നാളെയോടെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ

ഇന്ത്യക്ക് ചുമത്തിയ അധികത്തീരുവ; പണി കിട്ടിയത് റഷ്യയ്ക്ക് കൂടിയെന്ന് ട്രംപ്

അമേരിക്കന്‍ മണ്ണില്‍ വച്ചുള്ള പാക്കിസ്ഥാന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

Asim Munir: അസിം മുനീർ സ്യൂട്ടിട്ട ബിൻ ലാദൻ, പാകിസ്ഥാൻ തെമ്മാടി രാഷ്ട്രത്തെ പോലെ സംസാരിക്കുന്നെന്ന് പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ

തൃശൂരിലെ വോട്ട് അട്ടിമറി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments