Webdunia - Bharat's app for daily news and videos

Install App

ജോര്‍ജ് വിജയം മുന്‍കൂട്ടി കണ്ടിരുന്നു; ജയിക്കുമ്പോല്‍ മണ്ഡലപര്യടനം നടത്താനുള്ള വാഹനം ബുധനാഴ്ച തന്നെ ഒരുക്കിനിറുത്തി, പ്രകടനവും സമ്മേളനവും നടത്താനുള്ള സമയവിവരങ്ങളും നേരത്തെ നിശ്ചയിച്ചിരുന്നു

Webdunia
വ്യാഴം, 19 മെയ് 2016 (16:20 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികളെ പിന്തള്ളി പുഞ്ഞാറില്‍ പിസി ജോര്‍ജ് ജയിച്ചു കയറി ചരിത്രമെഴുതിയപ്പോള്‍ ഞെട്ടിയത് കേരള രാഷ്‌ട്രീയമാണ്. എന്നാല്‍ ജയം ജോര്‍ജ് നേരത്തെ തന്നെ കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് നേടി ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജയിക്കുമ്പോല്‍ മണ്ഡലപര്യടനം നടത്താനുള്ള വാഹനം ബുധനാഴ്ച തന്നെ ഒരുക്കിനിറുത്തുകയും ചെയ്തു. ഇന്നത്തെ പ്രകടനം, സമ്മേളനം എന്നിയുടെ സമയവിവരങ്ങളും ജോര്‍ജ് നേരത്തെ നിശ്ചയിച്ചു. അത്ര ഉറപ്പും കരുത്തുമായിരുന്നു ജോര്‍ജിന്. ഓരോ ബൂത്തിലെയും വോട്ടുനിലയും നീക്കവും കൃത്യമായി വിലയിരുത്തി ലഭിക്കാന്‍ പോകുന്ന ഭൂരിപക്ഷത്തെക്കുറിച്ചും വ്യക്തമായ കണക്ക് ജോര്‍ജ് ഉണ്ടാക്കിയിരുന്നു.

ആദ്യഘട്ട പ്രചാരണം അവസാനിച്ചപ്പോള്‍ തന്നെ ജയം ഉറപ്പാണെന്ന് ജോര്‍ജ് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എവിടെ നിന്നൊക്കെ വോട്ട് കൂടുതല്‍ ലഭിക്കുമെന്നും ആഞ്ഞു പിടിച്ചാല്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും ജോര്‍ജിന് വ്യക്തമായ ധാരണയും ഉണ്ടായിരുന്നു. കൂടാതെ വലതു ഇടതു മുന്നണികളില്‍ ഇടം കിട്ടാതെ പക്ക സ്വതന്ത്രനായി ജനമധ്യത്തിലിറങ്ങിയ ജോര്‍ജിന് പൂഞ്ഞാറിലെ എട്ടു പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും ലീഡ് ലഭിക്കുകയും ചെയ്‌തതോടെ വമ്പന്‍ ജയം സ്വന്തമാകുകയായിരുന്നു.

മണ്ഡലത്തിലെ മുസ്‌ലിം വിഭാഗത്തിന്റെ വോട്ടുകള്‍ മുഴുവന്‍ സ്വന്തം പേരിലാക്കാന്‍ ജോര്‍ജിനെ സഹായിച്ചത് അദ്ദേഹത്തിന്റെ ജനസമതിയാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചല്ല അദ്ദേഹം മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വര്‍ഷങ്ങളായി മണ്ഡലത്തില്‍ അദ്ദേഹം നടത്തിവന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ പിസിക്ക് വോട്ടായത്.  
പൂഞ്ഞാറിന്റെ നായകനെന്ന പരിവേഷവും അതിലുപരി വിവാദങ്ങള്‍ സമ്മാനിച്ച ഹീറോയിസവും ജോര്‍ജിനെ അകമഴിഞ്ഞു  സഹായിച്ചു.

മിക്കയിടത്തും സ്‌ത്രീകളും ചെറുപ്പക്കാരും ജോര്‍ജിനെ സഹായിച്ചു. സാധാരണക്കാരനെന്ന ലേബലിനൊപ്പം  എന്തിനും ഏതിനും സഹായിക്കുകയും വിളിച്ചാല്‍ ഓടിയെത്തുന്ന രീതിയും പിസിക്ക് സഹായകമായി. കൂടാതെ മണ്ഡലത്തില്‍ അദ്ദേഹം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും നേട്ടമായി തീര്‍ന്നു. യുവാക്കളുടെ ചെറുതും വലുതുമായ ആവശ്യങ്ങളില്‍ ഇടപെട്ട് സഹായിക്കുന്നതും അദ്ദേഹത്തിന് നേട്ടമായി.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments