Webdunia - Bharat's app for daily news and videos

Install App

ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍ വോട്ടുകള്‍; ഫലം രാവിലെ ഒന്‍പതരയോടെ

ശ്രീനു എസ്
ഞായര്‍, 2 മെയ് 2021 (07:25 IST)
ഇന്ന് രാവിലെ എട്ടിന് തപാല്‍ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാനാരംഭിക്കും. തപാല്‍ വോട്ടുകള്‍ ആകെ 5,84,238 ആണുള്ളത്. ഒരു മണ്ഡലത്തില്‍ ശരാശരി 4,100വോട്ട് ഉണ്ട്. ഇക്കുറി ആയിരം തപാല്‍ വോട്ടെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ട്. അതിനാല്‍ ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തപാല്‍ വോട്ടുകളുടെ ഫലമറിയാന്‍ 9.30 ആവും.
 
വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണാനും കൂടുതല്‍ ഹാളുകള്‍ ഉണ്ട്. 140 മണ്ഡലങ്ങളിലായി 633 ഹാളുകള്‍. ഒരു മണ്ഡലത്തില്‍ മൂന്ന് മുതല്‍ അഞ്ചുവരെ ഹാളുകള്‍. ഒരു ഹാള്‍ തപാല്‍ വോട്ട് എണ്ണാനാവും. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഒരു ഹാളില്‍ 14 ടേബിളുകളായിരുന്നു. ഇക്കുറി സാമൂഹ്യ അകലം പാലിക്കാന്‍ ഏഴെണ്ണം കൂട്ടി. മൊത്തം 21 ടേബിളുകളിലാണ് വോട്ടിംഗ് യന്ത്രങ്ങളെണ്ണുക. ഒരു ടേബിളില്‍ ശരാശരി ആയിരം വോട്ടുകളെണ്ണും. ഈ കണക്കില്‍ ഒരു റൗണ്ടില്‍ മുമ്പ് ഏകദേശം 14,000 വോട്ട് എണ്ണുമായിരുന്നെങ്കില്‍ ഇക്കുറി അത് ശരാശരി 21,000 ആകും. ഒരു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ ഏകദേശം 45 മിനിറ്റ് എടുക്കും. നടപടികള്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍. അതനുസരിച്ച് 9.30 യോടെ ആദ്യറൗണ്ട് ഫലം പുറത്തുവരും. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

Kerala Weather: കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments