Webdunia - Bharat's app for daily news and videos

Install App

കേരള ബജറ്റ് 2016: കുടുംബശ്രീക്ക് 200 കോടി, സ്ത്രീകൾക്കായി പ്രത്യേക വകുപ്പ്

കുടുംബശ്രീക്ക് നിലവിൽ 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് 200 കോടിയായി വർധിപ്പിക്കും. നാല് ശതമാനം പലിശയിൽ കുടുംബശ്രീക്ക് വായ്പ അനുവദിക്കും. സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വകുപ്പ് കൊണ്ടുവരും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള

Webdunia
വെള്ളി, 8 ജൂലൈ 2016 (11:06 IST)
കുടുംബശ്രീക്ക് നിലവിൽ 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് 200 കോടിയായി വർധിപ്പിക്കും. നാല് ശതമാനം പലിശയിൽ കുടുംബശ്രീക്ക് വായ്പ അനുവദിക്കും. സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വകുപ്പ് കൊണ്ടുവരും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ നടപ്പിലാക്കും. ബസ്റ്റാൻഡ്, മാർക്കറ്റ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശുചിമുറികൾ പ്രവർത്തിപ്പിക്കും. 
 
മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍  എന്നിവയടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന്റെ മേൽനോട്ടം കുടുംബശ്രീക്കായിരിക്കും. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണമാണ് ഈ പദ്ധതി. ഇതിനായി 50 കോടി പ്രഖ്യാപിച്ചു.
 
ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും. നിർഭയ ഷോർട്ട് സ്റ്റേ ഹോമുകൾക്ക് 12.5 കോടി രൂപ വകയിരുത്തി. ജൻഡർ പാർക്കുകൾ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കും. കുടുംബശ്രീയെക്കുറിച്ച് കഴിഞ്ഞ സർക്കാരിനറെ ബജറ്റ് പ്രസംഗം പരാമർശിക്കാത്തതിനെതിരെ ധനമന്ത്രി വിമർശിച്ചു. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments