Webdunia - Bharat's app for daily news and videos

Install App

പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി; ഒഎൻവിയുടെ വരികൾ ചൊല്ലി തോമസ് ഐസക്, ജനക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം

പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ധനമന്ത്രി തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ആമുഖ പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നികുതിപിരിവിൽ കെടുകാര്യസ്ഥതയും അഴിമതിയും പ്രകടമാണെന്നും പ്രതി

Webdunia
വെള്ളി, 8 ജൂലൈ 2016 (12:39 IST)
പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ധനമന്ത്രി തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ആമുഖ പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നികുതിപിരിവിൽ കെടുകാര്യസ്ഥതയും അഴിമതിയും പ്രകടമാണെന്നും പ്രതിസന്ധിക്കു കാരണം നികുതിവരുമാനത്തിൽ ഉണ്ടായ ഇടിവാണെന്നും തോമസ് ഐസക് പ്രസംഗത്തിൽ വ്യക്തമാക്കി.
 
'നമുക്ക് ജാതിയില്ല’ പ്രഖ്യാപനം ഓർമിപ്പിച്ചായിരുന്നു തുടക്കം. ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നു ധനമന്ത്രി നേരത്തേ പറഞ്ഞിരുന്നു. അതുപോലെ വികസന കാഴ്ചപ്പാടുകൾ ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ തന്നെയായിരുന്നു ബജറ്റ് അവതരണവും. 
 
സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുൻനിർത്തി ജനം സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രി അഭ്യർത്ഥിച്ചു. കവി ഒഎൻവി കുറുപ്പിന്റെ വരികൾ ചൊല്ലി ബജറ്റ് വായന ധനമന്ത്രി ഉപസംഹരിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Houthi Strike: ഇസ്രായേലിലെ പ്രധാനവിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം, ഉന്നതതല യോഗം വിളിച്ച് നെതന്യാഹു

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

വേളാങ്കണ്ണിയിലേക്ക് പോയ കാർ അപകടത്തിൽപ്പെട്ടു : നാലു മലയാളികൾക്ക് ദാരുണാന്ത്യം

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

അടുത്ത ലേഖനം
Show comments