നവകേരള നിര്‍മാണത്തിന് ഊന്നല്‍; 25 സുപ്രധാന പദ്ധതികള്‍ - ബജ്റ്റ് അവതരണത്തിനു തുടക്കം

Webdunia
വ്യാഴം, 31 ജനുവരി 2019 (09:38 IST)
ധനമന്ത്രി തോമസ് ഐസക് ബജ്റ്റ് അവതരണത്തിനു തുടക്കം കുറിച്ചു. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റില്‍ നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കും. റീബിൽഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്.

പ്രളയബാധ്യത പഞ്ചായത്തുകള്‍ക്ക് 250 കോടിയും പ്രളയത്തില്‍ നഷ്‌ടമായ ജീവനോപാധികള്‍ 2019 - 2020 തിരിച്ചു പിടിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രളയാനന്തര പുനരധിവാസം കേരളം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ലോക്‍സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഒട്ടേറെ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുമെന്നു സൂചനകളുണ്ട്. പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്.

പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കൂടുതല്‍ വികസന പാക്കേജ് പ്രഖ്യാപിച്ചേക്കും. പുനർനിർമാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റിൽ പ്രഖ്യാപിക്കും. ഉയർന്ന നികുതിയുള്ള ഉൽപ്പന്നങ്ങളിലാകും സെസ് ചുമത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments