Webdunia - Bharat's app for daily news and videos

Install App

അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം കൊടുക്കാന്‍ 125 കോടി വകയിരുത്തും

അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം കൊടുക്കാന്‍ 125 കോടി വകയിരുത്തും

Webdunia
വെള്ളി, 8 ജൂലൈ 2016 (09:25 IST)
അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം കൊടുക്കാന്‍ 125 കോടി വകയിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.  ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ ഓണറേറിയം 500 രൂപ വീതം വര്‍ധിപ്പിക്കും. ഇതിനായി 20 കോടി രൂപ വിലയിരുത്തി.
 
സന്നദ്ധസംഘടനകള്‍ക്ക് പത്ത് കോടി രൂപ വകയിരുത്തും. തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ സൗജന്യ റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
 
പ്രീ മെട്രിക് മെട്രിക് ഹോസ്റ്റലുകള്‍ക്ക് 180 കോടി. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നവീകരണത്തിന് 100 കോടിയും വകയിരുത്തും.
 
ആരോഗ്യമേഖലയിലെ കാരുണ്യപദ്ധതി ജനങ്ങളുടെ അവകാശമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. നിലവില്‍ സംസ്ഥാനത്ത് 6302 കോടി രൂപയുടെ അടിയന്തര ബാധ്യതയാണുള്ളത്. അടുത്ത വര്‍ഷവും സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിടുമെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
 
സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നിഴലായി തുടരും. പാവപ്പെട്ടവര്‍ക്ക് സമാശ്വാസ, സംരക്ഷണ പദ്ധതികള്‍ തുടങ്ങും. വരും വര്‍ഷം റവന്യൂകമ്മി 20, 000 കോടി രൂപ കവിയും. ആരോഗ്യമേഖലയില്‍ ഒഴികെ പുതിയ സ്ഥാപനങ്ങളും പുതിയതസ്തികളും രണ്ടു വര്‍ഷത്തേക്ക് ഉണ്ടായിരിക്കില്ല. 
 
ക്ഷേമപെന്‍ഷനുകള്‍ ഉയര്‍ത്തും. അഞ്ചുവര്‍ഷത്തിലേറെ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും പെന്‍ഷന്‍ നല്കും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍; ജി സുധാകരനെതിരെ കേസെടുത്തു

India- Afghanistan: ഒപ്പം നിന്നു, മേഖലയിലെ സുഹൃത്ത്: അഫ്ഗാനിലെ താലിബാൻ സർക്കാരുമായുള്ള സഹകരണം വർധിപ്പിക്കാമെന്ന് ഇന്ത്യ, ചർച്ച നടത്തി എസ് ജയ് ശങ്കർ

ആലപ്പുഴയില്‍ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല, പരിശോധനാഫലം നെഗറ്റീവ്

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അഭിഭാഷകന്‍ ബെയിലിന്‍ ദാസിന് ജാമ്യമില്ല

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകള്‍; പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങളില്‍ കനത്ത നാശം വിതച്ചു

അടുത്ത ലേഖനം
Show comments