Webdunia - Bharat's app for daily news and videos

Install App

ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാൻ മന്ത്രിസഭാ തീരുമാനം

Webdunia
വ്യാഴം, 15 ജൂലൈ 2021 (17:45 IST)
ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ്പ് അനുവദിക്കാനാണ് തീരുമാനം.
 
ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാവും പുതിയ അനുപാതം. ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല.സ്കോളർഷിപ്പിനായി 23.51 കോടി ആവശ്യമുള്ളതിനാൽ  ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു.
 
നേരത്തെയുണ്ടായിരുന്ന 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments