Webdunia - Bharat's app for daily news and videos

Install App

മാണിയെ എൽഡിഎഫിലെടുക്കാൻ ആലോചന നടന്നിട്ടില്ല; സുധാകരന്‍ സത്യസന്ധത പുലര്‍ത്തണം: കാനം രാജേന്ദ്രന്‍

മാണിയെ എൽഡിഎഫിലെടുക്കാൻ ആലോചന നടന്നിട്ടില്ല: കാനം രാജേന്ദ്രന്‍

Webdunia
ചൊവ്വ, 30 മെയ് 2017 (20:05 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നുവെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്‌താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

മാണിയെ എൽഡിഎഫിലെടുക്കാൻ ഒരിക്കലും ആലോചന നടന്നിട്ടില്ല. സുധാകരന്‍ പറഞ്ഞത് സിപിഎമ്മിന്റെ  ആലോചനയെക്കുറിച്ച് ആയിരിക്കാം. പരസ്യപ്രസ്താവനകളില്‍ സുധാകരന്‍ അല്‍പ്പമെങ്കിലും സത്യസന്ധത പുലര്‍ത്തണമെന്നും കാനം വ്യക്തമാക്കി.


അതേസമയം മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് എല്‍ഡിഎഫ് വാഗ്ദാനം നല്‍കിയിരുന്നതായി പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സുധാകരനെത്തി.

മാണി നേര്‍വഴിക്ക് സഞ്ചരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് നേര്‍വഴി കിട്ടുമായിരുന്നുവെന്ന് 2012ല്‍ നിയമസഭയില്‍ പ്രസംഗിച്ച കാര്യമാണ് പറഞ്ഞത്. ഇത് ചിലർ ഉണ്ടാക്കിയ കെട്ടുകഥയാണെന്നും സുധാകരന്‍ വിശദമാക്കി. പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments