Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5528 പേര്‍ക്ക്; 5424 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 64,318 പേര്‍

ശ്രീനു എസ്
ശനി, 9 ജനുവരി 2021 (18:10 IST)
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 84,06,202 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
 
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3279 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 812, കോഴിക്കോട് 577, കോട്ടയം 539, മലപ്പുറം 506, കൊല്ലം 474, പത്തനംതിട്ട 405, തൃശൂര്‍ 393, തിരുവനന്തപുരം 242, ആലപ്പുഴ 308, ഇടുക്കി 211, പാലക്കാട് 82, വയനാട് 200, കണ്ണൂര്‍ 151, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments