Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ്, 20 മരണം, പരിശോധിച്ചത് 36027 സാമ്പിളുകൾ

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (18:21 IST)
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ഇതിൽ 249 പേരുടെ ഉറവിടം വ്യക്തമല്ല.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്.ഇതുവരെ 1,79,922 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവിൽ 57879 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. വലിയ തോതിലുള്ള കൊവിഡ് വ്യാപനത്തിലേക്കാണ് പോകുന്നതെന്ന ആശങ്കയാണ് ഇപ്പോളുള്ളത്. സംസ്ഥാനത്ത് ഇന്നലെ 7000ന് മുകളിൽ കേസുണ്ടായി. ഇന്ന് പൂർണമായ ഫലം പ്രഖ്യാപിച്ചിട്ടില്ല. നേരത്തെയാണ് റിപ്പോർട്ട് എടുത്തത്. അതിനാൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി വരും. ഇന്നത്തെ ബാക്കിയുള്ള റിസൾട്ടുകൾ നാളത്തെ കണക്കിൽ ചേർക്കും.
 
ശരാശരി 20 ദിവസത്തിനിടെയാണ് കേരളത്തിൽ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത്.  സംസ്ഥാനത്ത് രോഗബാധ വർധിച്ചതിനൊപ്പം മരണനിരക്കും വർധിച്ചു. വ്യാപനം തടഞ്ഞാൽ മാത്രമെ മരണനിരക്കും കുറയ്‌ക്കാൻ സാധിക്കുകയുള്ളു.സാമൂഹിക അകലം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കും. കടകളിൽ കടയുടമക്കെതിരെ നടപടിയെടുക്കും. ഇത്തരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും.കല്യാണത്തിന് 50 പേരാണ് കൂടാവുന്നത്. ശവദാഹത്തിന് 20 പേർ എന്ന് നേരത്തെ കണക്കാക്കിയതാണ്. ഇത് അതേ നിലയിൽ നടപ്പിലാക്കണം. ഇന്ന് നിലവിലുള്ള സംവിധാനങ്ങൾ പോര. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കതിരെ ഇനി ശക്തമായ നടപടിയുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ദുർബലമാകുന്നു, പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

അടുത്ത ലേഖനം
Show comments