Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് 2456 പേർക്ക് കൊവിഡ്, 10 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33

Webdunia
ബുധന്‍, 24 മാര്‍ച്ച് 2021 (18:00 IST)
സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,740 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,28,10,707 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4527 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 309, തിരുവനന്തപുരം 230, കണ്ണൂര്‍ 214, എറണാകുളം 233, തൃശൂര്‍ 184, കോട്ടയം 174, മലപ്പുറം 161, കൊല്ലം 150, പത്തനംതിട്ട 100, കാസര്‍ഗോഡ് 100, പാലക്കാട് 53, ആലപ്പുഴ 89, ഇടുക്കി 83, വയനാട് 66 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
 
18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, തിരുവനന്തപുരം, കോഴിക്കോട് 3 വീതം, പാലക്കാട് 2, കൊല്ലം , പത്തനംതിട്ട, എറണാകുളം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2060 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 271, പത്തനംതിട്ട 113, ആലപ്പുഴ 127, കോട്ടയം 212, , ഇടുക്കി 52, എറണാകുളം 103, തൃശൂര്‍ 219, പാലക്കാട് 103, മലപ്പുറം 99, കോഴിക്കോട് 259, വയനാട് 79, കണ്ണൂര്‍ 152, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,80,803 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,817 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3693 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 437 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിയില്ല. നിലവില്‍ ആകെ 354 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments