Webdunia - Bharat's app for daily news and videos

Install App

ഫിലിം ക്രിട്ടികസ് അവാര്‍ഡ് 2019: ലിജോയുടെ ജെല്ലിക്കെട്ട് മികച്ച ചിത്രം, മമ്മൂട്ടിക്ക് റൂബി ജൂബിലി അവാര്‍ഡ്

ശ്രീനു എസ്
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (11:09 IST)
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്കു (ചിത്രം: ജെല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോന്‍). മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി. മഞ്ജുവാര്യരാണ് (ചിത്രം: പ്രതി പൂവന്‍കോഴി) മികച്ച നടി. മമ്മൂട്ടിക്ക് റൂബി ജൂബിലി അവാര്‍ഡ് ലഭിച്ചു.
 
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ് ബാലന്‍ തിരുമല ഡോ.അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ. ജോസഫ് മാത്യു പാലാ, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. മൊത്തം നാല്‍പതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മനോരമ വരെ മറുകണ്ടം ചാടി, മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അമിതമായി പുകഴ്ത്തുന്നു; കോണ്‍ഗ്രസില്‍ അതൃപ്തി

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

അടുത്ത ലേഖനം
Show comments