Webdunia - Bharat's app for daily news and videos

Install App

മഹാപ്രളയം കഴിഞ്ഞു, ഇനി വറുതിയുടെ കാലം?

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (12:35 IST)
കേരളത്തെ മുക്കിയ മഹാപ്രളയത്തിന് ശേഷം നദികള്‍ ഉള്‍വലിഞ്ഞപ്പോള്‍ ജനങ്ങളില്‍ ആശങ്കയും ഭീതിയും വർധിക്കുന്നു. കാലവര്‍ഷം കനത്തപ്പോള്‍ താണ്ഡവമാടിയ പുഴകൾ ദിവസങ്ങൾക്കുള്ളിൽ വറ്റാറായിരിക്കുകയാണ്. 
 
കേരളത്തിലെ ഒട്ടുമിക്ക നദികളിലേയും ജലനിരപ്പ് ശോഷിച്ച് ആറ്റിലെ മണല്‍ പരപ്പുകള്‍ തെളിയുന്ന സ്ഥിതിയിലേക്ക് എത്തി. പ്രളയം സൃഷ്ടിച്ച പെരിയാര്‍, ഭാരതപ്പുഴ, പമ്പ, മണിമലയാര്‍, മീനച്ചിലാര്‍ എന്നി നദികളുടെ എല്ലാം അടിത്തട്ട് തെളിഞ്ഞിട്ടുണ്ട്. കരകവിഞ്ഞൊഴുകിയ പ്രളയത്തിന് ശേഷം ഇനി വരാനുള്ളത് കടുത്ത വറുതിയാണെന്ന സൂചനയാണിത്. 
 
അട്ടപ്പാടി ആദിവാസി ഊരുകളില്‍ വെള്ളപ്പൊക്കം ഉണ്ടാക്കിയ ഭവാനിപ്പുഴ വെള്ളം കുറഞ്ഞ് അരപ്പുഴയായി.
പത്തനംതിട്ടയില്‍ പമ്പാനദിയില്‍ കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് ഏകദേശം 30 അടിയോളം വെള്ളം താണു. പുഴയിൽ കെട്ടിക്കിടക്കാൻ പാടശേഖരങ്ങളോ ചതുപ്പുനിലങ്ങളോ ഇല്ലാത്തതിനാൽ വെള്ളം അതിവേഗം ഒലിച്ച് പോവുകയാണ്. 
 
ജൈവാംശമോ മണലോ കലരാതെ അതിവേഗം ഒഴുകുന്ന ഈ വെള്ളത്തെ വിശന്നുപായുന്ന ജലം (ഹംഗ്രി വാട്ടര്‍) എന്നാണു ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. കോട്ടയത്തു മീനച്ചിലാര്‍ ഒരാഴ്ച കൊണ്ടു വറ്റാറായി.  പ്രളയം കാര്‍ഷിക മേഖലയെയും ബാധിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments