Webdunia - Bharat's app for daily news and videos

Install App

പ്രളയമുഖത്ത് കേരളം; പ്രധാനമന്ത്രിയുമായി ഉന്നതതലയോഗം കൊച്ചിയിൽ

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (10:04 IST)
പ്രളയദുരിതബാധിത പ്രദേശങ്ങൽ സന്ദർശിക്കാൻ കേരളത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉന്നതതലയോഗം നടത്തുന്നു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി ഇന്നു രാവിലെ കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. പക്ഷേ, കാലവസ്ഥ മോശമായതിനെ തുടർന്ന് വ്യോമനിരീക്ഷണം റദ്ദാക്കുകയായിരുന്നു.
 
അതേസമയം, പ്രളയത്തില്‍ അകപ്പെട്ട് ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ രണ്ടു പേര്‍ മരിച്ചു. ഇന്നു രാവിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. 1500ല്‍ അധികം പേര്‍ ഇപ്പോഴും ധാ്യനകേന്ദ്രത്തില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്.
 
പ്രളയത്തെ ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരും തൃശൂരിലെ ചാലക്കുടിയിലും ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. പതിനായിരത്തോളം പേര്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തുന്നതിന് രക്ഷാബോട്ടുകള്‍ക്ക് എത്താന്‍ കഴിയാതെ പോയതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. 
 
പതിനായിരത്തോളം പേര്‍ കുടങ്ങിക്കിടക്കുകയാണെന്നും ഉടന്‍ സഹായം ലഭിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുകയെന്നും സജി ചെറിയാന്‍ എം.എല്‍.എ വ്യക്തമാക്കിയതോടെയാണ് സ്ഥിതി അതീവഗുരതരമാണെന്ന് പുറംലോകമറിഞ്ഞത്. ഇന്ന് ഹെലികോപ്ടറുകളുടെ സഹായത്തോടെ ആള്‍ക്കാരെ രക്ഷപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തിരുവനന്തപുരത്ത് ഇടതുമുന്നണി തരൂരിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് പ്രകാശ് രാജ്

സ്വര്‍ണത്തിനു ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു; ഇനിയും താഴാന്‍ സാധ്യത

തൃശൂര്‍ പൂരം വെടിക്കെട്ട് വിവാദം: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ബിജെപി നേതാക്കളും തിരുവമ്പാടി ഓഫീസില്‍ എത്തിയതില്‍ ദുരൂഹത

Lok Sabha Election 2024: കേരളം പോളിങ് ബൂത്തിലേക്ക്, കൊട്ടിക്കലാശം നാളെ; ഏപ്രില്‍ 26 ന് അവധി

Narendra Modi: മുസ്ലിങ്ങള്‍ക്കെതിരെ മോദിയുടെ വിദ്വേഷ പ്രസംഗം; വിമര്‍ശനം ശക്തം

അടുത്ത ലേഖനം
Show comments