Webdunia - Bharat's app for daily news and videos

Install App

കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം; കോവളത്ത് കാണാതായ വിദേശവനിതയെന്ന് സംശയം

കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം; കോവളത്ത് കാണാതായ വിദേശവനിതയെന്ന് സംശയം

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (19:25 IST)
തിരുവനന്തപുരം കോവളത്ത് നിന്നും കാണാതായ വിദേശവനിത ലീഗ മരിച്ചതായി സംശയം. തമിഴ്നാട് കുളച്ചൽ തീരത്ത് ഒരു വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ലീഗ ആണെന്ന നിഗമനത്തിലാണ് പൊലീസ്.

മൃതദേഹം തിരിച്ചറിയാനായി ലീഗയുടെ സഹോദരി ലില്‍സയെ അധികൃതര്‍ കുളച്ചലിലേക്ക് കൊണ്ടുപോയി. അയര്‍ലന്‍ഡ് സ്വദേശിയായ ലീഗ സ്ക്രോമെന്ന യുവതിയെയാണ് മാര്‍ച്ച് 14 മുതല്‍ കാണാതായത്.

കോവളത്ത് ചികിത്സയ്‌ക്കെത്തിയ ലീഗ വിഷാദ രോഗത്തിന് അടിമയായിരുന്നു. മൊബൈല്‍ ഫോണോ, പാസ്‌പോര്‍ട്ടോ എടുക്കാതെ 14ന് പോത്തന്‍കോട്ടുനിന്നും കോവളത്തേക്ക് ലീഗ ഓട്ടോറിക്ഷയില്‍ കയറി പോകുകയും തുടര്‍ന്ന് കാണാതാകുകയുമായിരുന്നു.

ലീഗയെ കാണാന്‍ ഇല്ലെന്ന പരാതി പൊലീസില്‍ നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ആന്‍ഡ്രൂ നഗരത്തിലെങ്ങും ലീഗയെ കാണാനില്ലെന്ന് കാട്ടി ചിത്രങ്ങള്‍ പതിപ്പിച്ചിരുന്നു. ഭാര്യയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഇയാള്‍ പലരോടും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments