Webdunia - Bharat's app for daily news and videos

Install App

ഗവർണർ ആർഎസ്എസിന്റെയും അമിത് ഷായുടെയും ഏജന്റെന്ന് രമേശ് ചെന്നിത്തല

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2020 (11:05 IST)
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ എസ് എസിന്റെയും അമിത് ഷായുടെയും ഏജന്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാറുമായുള്ള സംസ്ഥാനസർക്കാറിന്റെ പാലമാണ് ഗവർണറെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിൽ ബജറ്റ് സമ്മേളത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിക്കുകൊണ്ട് നിയമസഭക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ചങ്ങല പിടിച്ചതെല്ലാം മുഖ്യമന്ത്രിയുടെ നാടകമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റേത് ഇരട്ടത്താപ്പാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് ജനങ്ങൾക്ക് വ്യക്തമായെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കേരളത്തെ അപമാനിച്ച ഗവർണർക്കെതിരെ എന്തിനാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം പിന്തുണയ്ക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 
ഇന്ന് ബജറ്റ് സമ്മേളത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറെ ഗോ ബാക്ക് വിളികളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം തടഞ്ഞിരുന്നു. ഇവരെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ചാണ് ഇവരെ പിടിച്ചുമാറ്റിയത്. തുടർന്ന് ഗവർണർ നയപ്രഖ്യാപനം തുടരുകയും പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്കരിക്കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പ്രായം 18 വയസ്സിന് താഴെയോ? നിങ്ങള്‍ പ്രായം വ്യാജമാക്കുകയാണെങ്കില്‍ ഗൂഗിള്‍ എഐ നിങ്ങളെ പിടികൂടും!

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

അടുത്ത ലേഖനം
Show comments