Webdunia - Bharat's app for daily news and videos

Install App

കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

അഭിറാം മനോഹർ
ബുധന്‍, 21 മെയ് 2025 (16:51 IST)
Kerala Government Invites Applications for Generative AI and Prompt Engineering Course
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ ആക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജെന്‍ എഐ), പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ പ്രത്യേക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മേയ് മാസത്തിന്റെ അവസാനവാരത്തില്‍ ആരംഭിക്കാനിരിക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് ഇപ്പോള്‍ തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മെയ് 30 വരെയാണ് ഓണ്‍ലൈനില്‍ അപേക്ഷകള്‍ നല്‍കാന്‍ അവസരമുള്ളത്. കോഴ്‌സ് മെയ് അവസാനവാരം ആരംഭിക്കും.
 
കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാനായി  https://asapkerala.gov.in/course/gen-ai-and-prompt-engineering/ എന്ന ലിങ്കില്‍ നോക്കാവുന്നതാണ്. ആധുനിക സാങ്കേതികവിദ്യയായ ജനറേഷന്‍ എഐയുടെയും പ്രോംപ്റ്റ് എഞ്ചിനീയറിംഗിന്റെയും അടിസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴ്‌സ്. ടെക്‌നോളജിയില്‍ തല്‍പ്പരരായിട്ടുള്ളവര്‍ക്ക് കോഴ്‌സ് അനുയോജ്യമായിരിക്കും. അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കുതിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ കണക്ഷനുകള്‍ ഒരുലക്ഷം കടന്നു

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അടുത്ത ലേഖനം
Show comments