സംസ്ഥാനത്ത് ഇന്ന് കടുത്ത നിയന്ത്രണം: ലോക്ക്‌ഡൗണിന് സമാനം

Webdunia
ഞായര്‍, 23 ജനുവരി 2022 (08:16 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം. അവശ്യസർവീസുകൾക്ക് മാത്രമെ ഇന്ന് അനുവാദമുള്ളു. സംസ്ഥാന അതിർത്തികളിലെ പരിശോധന അർദ്ധരാത്രി മുതൽ പോലീസ് കർശനമാക്കി.
 
ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. ഇന്ന് നടക്കാനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
 
അവശ്യവിഭാഗത്തിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഐഡി കാർഡ് കരുതണം.
 
ആശുപത്രിയിലേക്കും വാക്സിനേഷനും പോകാം. ആശുപത്രി രേഖകൾ കയ്യിൽ കരുതണം.റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് , എയർപോട്ട് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യവാഹനങ്ങൾ അനുവദിക്കും.യാത്രാ രേഖകൾ കരുതണം
 
ദീർഘദൂര ബസുകളും ട്രെയിനുകളും അനുവദിക്കും.പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം.കള്ള് ഷാപ്പുകൾക്കും തുറക്കാം.റെസ്റ്റോറന്റുകളിലും ബേക്കറികളിലും പാഴ്സൽ, ഹോം ഡെലിവറി മാത്രം. ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രം പങ്കെടുക്കാം.
 
മെഡിക്കൽ ഷോപ്പുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം. അടിയന്തര ആവശ്യങ്ങൾക്ക് വർക്ക് ഷോപ്പുകൾ തുറക്കാം.സിഎൻജി,എൽപിജി നീക്കം അനുവദിക്കും, ചരക്ക് ഗതാഗതം അനുവദിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

അടുത്ത ലേഖനം
Show comments