Webdunia - Bharat's app for daily news and videos

Install App

ഇന്ധന ചിലവ് കുറയ്ക്കല്‍: പരീക്ഷണം വിജയിച്ചാല്‍ അടുത്ത വര്‍ഷം കെഎസ്ആര്‍ടിസി 400 എല്‍എന്‍ജി ബസുകള്‍ പുറത്തിറക്കുമെന്ന് മന്ത്രി ആന്റണി രാജു

ശ്രീനു എസ്
തിങ്കള്‍, 21 ജൂണ്‍ 2021 (19:09 IST)
സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന  ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍.എന്‍ , ജി , എയര്‍ കണ്ടീഷന്‍ ബസ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി 
 
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വ്വീസുകള്‍ വിജയകരമായാല്‍ ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസി ബസുകള്‍ എല്‍.എന്‍.ജിലേക്കും , സി.എന്‍.ജിക്കം മാറും . ഇന്ധന വില ഓരോ നിമിഷവും കുതിച്ചുയരുമ്പോള്‍ ചിലവ് കുറയ്ക്കാനാണ് ഡീസല്‍ ബസുകള്‍ എല്‍എന്‍ജി , സി എന്‍ജി എന്നിവയിലേക്ക് മാറ്റുന്നത്. 400 ബസുകള്‍ എല്‍.എന്‍.ജിയിലേക്കും, 3000 ബസുകള്‍ സിഎന്‍ജിയിലേക്കും മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു .
 
400 ബസുകള്‍ എല്‍ എന്‍ ജിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി സര്‍വ്വീസുകളുടെ നിലവാരം ഇപ്പോള്‍ പരിശോധിച്ച് വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു . 3 മാസത്തെ താല്‍ക്കാലിക പെര്‍മിറ്റ് എടുത്തിട്ടാണ് പെട്രോനെറ്റിന്റെ രണ്ട് എല്‍ എന്‍ ജി ബസുകള്‍ സാങ്കേതികം-സാമ്പത്തിക സാധ്യതാ പഠനം നടത്തുന്നത് . ഒരു മാസത്തിന് ശേഷം മൂന്നാര്‍ പോലെയുള്ള മലയോര്‍ റൂട്ടുകളില്‍ ആറ് ടണ്‍ വഹിച്ചുള്ള സര്‍വ്വീസും പരിശോധിക്കും ഇതിന് ശേഷം പെട്രോനെറ്റിലേയും , കെഎസ്ആര്‍ടിസിയിലയും എഞ്ചിനീയര്‍മാരുടെ പരിശോധനയ്ക്ക് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും സിഎംഡി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭം .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

ലുലു ഗ്രൂപ്പ് പിന്നിൽ, യൂസഫലിയെ പിന്നിലാക്കി ജോയ് ആലുക്കാസ് മലയാളികളിൽ ഏറ്റവും സമ്പന്നൻ, ഫോബ്സ് സമ്പന്നപട്ടിക പുറത്ത്

Suresh Gopi: 'അതൊന്നും എംപിയുടെ ജോലിയല്ല'; അപേക്ഷയുമായി വന്ന വൃദ്ധനോട് സുരേഷ് ഗോപി (വീഡിയോ)

അഷ്ടമിരോഹിണി ഞായറാഴ്ച: ഗുരുവായൂരിൽ 40,000 പേർക്കുള്ള സദ്യ ഒരുക്കും, നടക്കുന്നത് 200ലേറെ കല്യാണങ്ങൾ

കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു

അടുത്ത ലേഖനം
Show comments