Webdunia - Bharat's app for daily news and videos

Install App

ടി.പി.ആര്‍. കുറയുന്നില്ല; കേരളത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, ഇന്ന് തീരുമാനം

Webdunia
ചൊവ്വ, 29 ജൂണ്‍ 2021 (07:13 IST)
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടി.പി.ആര്‍. നിരക്ക് കുറയാത്തതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് അവലോകനയോഗം ചേരും. ഈ യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.

നിലവില്‍ ടി.പി.ആര്‍. നിരക്ക് 24 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് കടുത്ത നിയന്ത്രണം. എന്നാല്‍ 15 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍. ഉള്ളയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. 10നും 15നും ഇടയില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ ലോക്ക്ഡൗണും അഞ്ചിന് താഴെയുള്ളയിടങ്ങളില്‍ കൂടുതല്‍ ഇളവുകളും അനുവദിക്കണമെന്നാണ് ശുപാര്‍ശ. കൂടുതല്‍ ഇളവുകള്‍ അനുവദിക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. 

കേരളത്തില്‍ ഇന്നലെ മാത്രം 8,063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ശതമാനമാണ്. ജൂണ്‍ 27 ഞായറാഴ്ച 10,905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടി.പി.ആര്‍. 10.49 ആയിരുന്നു. ജൂണ്‍ 26 ശനിയാഴ്ച 12,118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ശതമാനമായിരുന്നു. ജൂണ്‍ 25 ന് 11,546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടി.പി.ആര്‍. 10.6 ശതമാനവും ആയിരുന്നു. 
 
രോഗവ്യാപനതോത് താഴാതെ നിലവിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല. ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരും.
 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments