അഭിമന്യുവിന്റെ കൊലപാതകം അപലപനീയം, കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ല: ഗവര്‍ണര്‍

അഭിമന്യുവിന്റെ കൊലപാതകം അപലപനീയം, കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ല; ഗവര്‍ണര്‍

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (17:34 IST)
എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവും വിദ്യാര്‍ഥിയുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്ന് ഗവര്‍ണര്‍ ജസ്‌റ്റീസ് പി സദാശിവം.

വിദ്യാര്‍ഥികള്‍ ആദ്യം പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്. പഠനം പൂര്‍ത്തിയാക്കിയിട്ട് മതി രാഷ്ട്രീയ പ്രവര്‍ത്തനം. അതിനാല്‍ തനിക്ക് കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ക്യാമ്പസ് രാഷ്ട്രീയത്തിനുള്ള ഹൈക്കോടതി ഉത്തരവ് മാനിക്കുന്നുവെങ്കിലും വിദ്യാഭ്യാസത്തിന് തന്നെയാണ് ക്യാമ്പസ് മുന്‍ഗണന നല്‍കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കോളജുകളില്‍ ഒരു സംഘടനയേയും അനുവദിക്കേണ്ട എന്നാണു തന്റെ അഭിപ്രായം. മഹാരാജാസില്‍ ഭീകര  സംഘടനകൾ കടന്നു കയറിയോ എന്നതിൽ പ്രതികരിക്കാനില്ല. തന്റെ അഭിപ്രായം അഭിമന്യു വധക്കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നതിനാലാണ് അഭിപ്രായം പറയാത്തതെന്നും ഗവർണർ പറഞ്ഞു.

കൊച്ചിയില്‍ വൈസ്‌ചാന്‍‌സലര്‍മാരുടെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹത്തിനായുളള സ്വര്‍ണവും പണവുമായി കാമുകിക്കൊപ്പം ഒളിച്ചോടി പിതാവ്; സംഭവം എറണാകുളത്ത്

2018ലെ പ്രളയത്തിൽ വെള്ളം കയറാത്ത ഇടങ്ങളിൽ വെള്ളം കയറി

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി

ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments