Webdunia - Bharat's app for daily news and videos

Install App

പീരുമേട് കസ്റ്റഡി മരണം; ഇരു കാലിലും പൊലീസുകാർ ബൂട്ടിട്ടു കയറിനിന്നു, ഇടിമുറിയിൽ ക്രൂരപീഡനം ഏറ്റുവാങ്ങി രാജ്കുമാർ

Webdunia
വെള്ളി, 28 ജൂണ്‍ 2019 (08:00 IST)
പീരുമേട് സബ്‌ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിനിടയാക്കിയത് പൊലീസുകാരുടെ ക്രൂരമർദ്ദനമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇടിമുറിയിലെ ക്രൂരപീഡനത്തെ തുടർന്ന് ആന്തരികമുറിവുകളുണ്ടാവുകയും ഇതേതുടർന്നുണ്ടായ ന്യുമോണിയയാണ് മരണാകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. 
 
നെടുങ്കണ്ടം സ്റ്റേഷനിൽ പൊലീസുകാരുടെ വിശ്രമമുറി തന്നെയാണ് ഇടിമുറിയും. കുമാർ 4 ദിവസം ഇവിടെയായിരുന്നു. ഈ ദിവസമത്രേയും പൊലീസുകാരുടെ ക്രൂര പീഡനത്തിന് ഇരയാവുകയായിരുന്നു രാജ്കുമാർ. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. രണ്ടു കാലുകളിലും സാരമായി മുറിവേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുമാറിന്റെ ഇരു കാലുകളിലും പൊലീസ് ഡ്രൈവർമാർ കയറി നിന്നപ്പോഴുണ്ടായ മുറിവാകാം ഇതെന്നാണ് റിപ്പോർട്ട്. 
 
പീരുമേട് സബ്ജയിലിലെ റിമാൻഡ് പ്രതിയായിരിക്കെയാണ് നെടുങ്കണ്ടം ഹരിത ഫിനാൻസ് ഉടമ വാഗമൺ സ്വദേശി രാജ് കുമാർ (49) മരിച്ചത്.
 
രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത് പന്ത്രണ്ടാം തീയതിയാണെന്ന ദൃക്സാക്ഷി മൊഴിയും പുറത്തുവന്നു. 15 തീയതിയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വാദിച്ചിരുന്നത്. നാട്ടുകാർ ചേർന്ന് പ്രതിയെ കുട്ടിക്കാനത്ത് വെച്ച് പിടികൂടി 12ന് വൈകിട്ട് മൂന്നിന് നെടുംകണ്ടം പൊലീസിന് കൈമാറിയെന്നാണ് ദൃക്‌സാക്ഷി മൊഴി. പ്രതിയെ പൂർണ ആരോഗ്യവാനായാണ് നാട്ടുകാർ പൊലീസിന് കൈമാറിയതെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി.
 
അതേസമയം ജൂണ്‍ പതിനഞ്ചാം തിയതി തൂക്കുപാലത്തുവെച്ച് രാജ്കുമാറിനെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ എഫ് ഐ ആര്‍ പറയുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പ്രതിക്കു പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വാദം. കുമാറിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റുന്നതു വൈകിപ്പിച്ചത് അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments