Webdunia - Bharat's app for daily news and videos

Install App

ഉപയോഗശൂന്യമായ തോക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം 'ശൗര്യ' സംസ്ഥാന പോലീസ് മേധാവി ഇന്ന് ഉദ്ഘാടനം ചെയ്യും

ശ്രീനു എസ്
തിങ്കള്‍, 27 ജൂലൈ 2020 (09:08 IST)
ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തിങ്കളാഴ്ച രാവിലെ 11 ന് പോലീസ് ആസ്ഥാനത്ത് അനാച്ഛാദനം ചെയ്യും. 
 
ഉപയോഗ്യശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകള്‍, റിവോള്‍വറുകള്‍, മെഗസിനുകള്‍ എന്നിവയാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പോലീസിന്റെ ശൗര്യവും ധൈര്യവും സൂചിപ്പിച്ചുകൊണ്ട് ശൗര്യ എന്നാണ് ഈ നിര്‍മ്മിതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യുന്ന മാതൃകയിലാണ് ത്രിമാനാകൃതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
 
കേരള പോലീസ്, സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ എന്നിവയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ ഇന്ന് രാവിലെ 11 മണിക്ക് ഉദ്ഘാടനചടങ്ങ് തത്സമയം കാണാന്‍ സൗകര്യം ഉണ്ടായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments