Webdunia - Bharat's app for daily news and videos

Install App

Kerala Rain: വടക്കൻ കേരള തീരം മുതൽ വടക്ക് കൊങ്കൺ തീരം വരെ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് മഴ തുടരും, അലർട്ടുകൾ ഇങ്ങനെ

അഭിറാം മനോഹർ
വ്യാഴം, 19 ജൂണ്‍ 2025 (17:24 IST)
kerala Rain
വടക്കന്‍ കേരള തീരത്ത് നിന്ന് വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിക്ക് പുറമെ വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തിയും രൂപപ്പെട്ടതായി കേന്ദ്രകാലാവസ്ഥ വകുപ്പ്.ജാര്‍ഖണ്ഡിനും  ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി  ശക്തി കൂടിയ ന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നു. ഇതിനെ തുടര്‍ന്ന്   തുടരുന്നു.
കേരളത്തില്‍  അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. 2025 ജൂണ്‍ 19, 22  മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 19  ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്  ശക്തമാകാനും  സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.
 
 വരുന്ന അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ
 
 
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
 
19/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
 
22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
 
23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യം 27000 രൂപയില്‍ താഴെ വിലയ്ക്ക് സ്ഥിര താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം

ഇന്ത്യയില്‍ ഉള്ളി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന ഒരേയൊരു സ്ഥലം ഇതാണ്; ഇവിടെ ഉള്ളി വളര്‍ത്തുകയോ വില്‍ക്കുകയോ ചെയ്യാത്തതിന്റെ കാരണം ഇതാണ്

ആവശ്യം സസ്‌പെന്‍ഷനല്ല, പിരിച്ചുവിടണം: പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്

നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങി; വികെ ശശികലയ്‌ക്കെതിരെ സിബിഐ കേസെടുത്തു

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

അടുത്ത ലേഖനം
Show comments