അപ്രതീക്ഷിതമായി ഇടിയും മഴയും; കേരളത്തില്‍ കാലാവസ്ഥയില്‍ മാറ്റം, വരുംദിവസങ്ങളിലും മുന്നറിയിപ്പ്

Webdunia
ചൊവ്വ, 24 ജനുവരി 2023 (14:51 IST)
കേരളത്തില്‍ പലയിടത്തും അപ്രതീക്ഷിത മഴ. ഇടിയോടു കൂടിയ മഴയാണ് പലയിടത്തും ലഭിച്ചത്. കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇടവിട്ടുള്ള മഴ ലഭിച്ചു. സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. 
 
മധ്യ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ആഗോള കാലാവസ്ഥ പ്രതിഭാസമായ 'മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍' ആണ് മഴയ്ക്ക് കാരണം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്തുനിന്ന് ആരംഭിച്ച് പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന തുടര്‍ പ്രതിഭാസമാണ് മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍. ഇതിന്റെ പ്രഭാവത്തില്‍ തിരുവനന്തപുരത്തും ലക്ഷദ്വീപിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Karur Stampede: വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചുനല്‍കി യുവതി

'സമൂഹം നമ്മളോട് ക്ഷമിക്കില്ല': കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു

ഹമാസ് തെറ്റിദ്ധരിപ്പിക്കുന്നെന്ന് ഇസ്രയേല്‍; രണ്ടുവര്‍ഷം മുമ്പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കിഭാഗം ബന്ദിയുടേതെന്ന പേരില്‍ കൈമാറി

മൊന്‍ത ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധ്രയില്‍ ആറു മരണം

പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു; യുദ്ധത്തിന് സാധ്യതയോ

അടുത്ത ലേഖനം
Show comments