തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ സ്‌കൂളിലെ റാഗിംഗ് മൂലം, ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്‌ളഷ് അമര്‍ത്തി: തെളിവുകളും പരാതിയുമായി കുടുംബം

അഭിറാം മനോഹർ
വെള്ളി, 31 ജനുവരി 2025 (12:37 IST)
കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ഇരുപത്തിയാറാം നിലയില്‍ നിന്നും മിഹിര്‍ അഹമ്മദ് (15) എന്ന സ്‌കൂള്‍ വിദ്യാര്‍ഥി താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ കാരണമായത് സഹപാഠികളുടെ ക്രൂരമായ റാങ്ങിങ്ങ് കാരണമാണെന്ന ആരോപണവുമായി മിഹിറിന്റെ കുടുംബം. ഇത് സംബന്ധിച്ച് തെളിവുകളടക്ക്ം നിരത്തി കുടുംബം പോലീസില്‍ പരാതി നല്‍കി.
 
ജനുവരി 15നായിരുന്നു മിഹിര്‍ ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്ഠത്. ചോറ്റാനിക്കരയ്ക്കടുത്ത് തിരുവാണിയൂരുള്ള സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മിഹിറിന് സ്‌കൂളില്‍ വെച്ച് നിരന്തരം സഹപാഠികളില്‍ നിന്നും റാഗിങ്ങ് ഏല്‍ക്കേണ്ടതായി വന്നെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. സ്‌കൂളിലെ കുട്ടികള്‍ മിഹിറിനെ ബസില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. വാഷ് റൂമില്‍ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു. മുഖം പൂഴ്ത്തിവെയ്ക്കുകയും ഫ്‌ളഷ് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക, ശാരീരിക പീഡനം സഹിക്കവെയ്യാതെയാണ് ഒടുവില്‍ മിഹിര്‍ ജീവനൊടുക്കിയതതെന്ന് മാതാവിന്റെ പരാതിയില്‍ പറയുന്നു.
 
 ഇത് സമൂഹമാധ്യമങ്ങളിലും ഇവര്‍ പങ്കുവെച്ചു. ജനുവരി 15ന് എന്റെ കുടുംബത്തില്‍ നടന്ന ദാരുണ സംഭവത്തിന്റെ പിന്നാമ്പുറ വിവരങ്ങള്‍ പുറം ലോകം അറിയണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം കൂടെ നില്‍ക്കണമെന്നുള്ള ഉദ്ദേശത്തോട് കൂടിയാണ് ഇതിന് മുതിരുന്നതെന്ന് ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments