Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന ബജറ്റ് 2020: കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടിയുടെ പദ്ധതി, വയനാടിന് 2000 കോടി രൂപ അടങ്കൽ

ചിപ്പി പീലിപ്പോസ്
വെള്ളി, 7 ഫെബ്രുവരി 2020 (11:22 IST)
കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന്‌ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്. കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തി. വയനാടിന് 2000 കോടി രൂപ അടങ്കൽ തുക.
 
പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 500 രൂപ അധികവേതനം. വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് 25% സബ്സിഡി. നെൽകൃഷിക്ക് 118 കോടി. വ്യവസായ വകുപ്പിന്റെ രണ്ട് റൈസ് പാർക്കിന് 20 കോടി. കശുവണ്ടി മേഖലയ്ക്ക് 135 കോടി. കെഎഫ്‌സിക്ക് 200 കോടി. 1,450 രൂപയ്ക്ക് നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരം – കാസർകോട് യാത്ര ഇതിലൂടെ സാധ്യമാകും.
 
25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ കുടുംബശ്രീ വഴി തുടങ്ങും. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് ആരംഭിക്കും. 12,000 പൊതു ശൗചാലയങ്ങൾ കൂടി ആരംഭിക്കും. കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ഉറപ്പാക്കും. മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങൾക്കും 40,000 വീടുകൾ നിർമിച്ച് നൽകും. ക്ലീൻ കേരള പദ്ധതിക്ക് 20 കോടിയുടെ റിവോൾവിങ് ഫണ്ട്. നഴ്സിങ് പരിശീലനത്തിന് അഞ്ചു കോടി രൂപ വകയിരുത്തി. 
 
ജിഎസ്‌ടി നടപ്പായപ്പോള്‍ സംസ്ഥാനം പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയിലൂടെ മാന്ദ്യം അതിജീവിക്കും. സാമ്പത്തിക മാന്ദ്യം അതിജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി.  
 
കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും. 74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും. 675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി.
 
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9ല്‍നിന്ന് 2016-18 കാലയളവില്‍ 7.2 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെത്തി. നാലു വര്‍ഷംകൊണ്ട് 51926 വീടുകള്‍ പൂര്‍ത്തീകരിച്ചു. ആരോഗ്യ പദ്ധതികള്‍ക്ക് 9651 കോടി രൂപ ഇതുവരെ ചിലവഴിച്ചു. പ്രളയ ദുരിതാശ്വസത്തിന് 2211 കോടി രൂപയിലധികം നല്‍കി.  
 
പുതിയ വ്യവസായങ്ങൾ തുടങ്ങുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പിഎഫ് അടയ്ക്കാനായി ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്സിഡിയായി സർക്കാർ നൽകും. സ്റ്റാർട്ടപ്പുകൾക്ക് 10 കോടിരൂപ വരെ വായ്പ നൽകും.
 
രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചു. അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടം. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടർത്തുന്നതായും ധനമന്ത്രി പറഞ്ഞു.
 
അനാവശ്യ ചെലവ് കുറയ്ക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. 2021ല്‍ ജനങ്ങളെ സമീപിക്കുന്നത് ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കുമെന്നും ഐസക് അറിയിച്ചു. ലൈഫ് മിഷനിൽ 1 ലക്ഷം വീടുകൾ കൂടി അനുവദിക്കും. പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1500 കോടി അനുവദിച്ചു. ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടിയും തീരദേശ വികസനത്തിന് 1000 കോടിയും വകയിരുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments