Kerala Trawl Ban:കേരളത്തിൽ ട്രോൾ നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ

അഭിറാം മനോഹർ
ബുധന്‍, 28 മെയ് 2025 (17:42 IST)
Kerala Trawl Ban
സംസ്ഥാനത്ത് തീരദേശങ്ങളില്‍ ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയായി 52 ദിവസത്തേക്ക് നടപ്പാക്കുമെന്ന് മത്സ്യബന്ധന മന്ത്രി സജി ചെറിയാന്‍. മത്സ്യ വിഭവങ്ങളുടെ സംരക്ഷണത്തിനും സമുദ്രജീവികള്‍ക്കുള്ള പ്രജനനകാലം ഉറപ്പാക്കുന്നതിനുമായാണ് നടപടി.
 
 
ട്രോള്‍ നിരോധനത്തിന്റെ ഭാഗമായി, തീരദേശ ജില്ലകളിലാകെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ കണ്‍ട്രോള്‍ റൂമുകള്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയുള്ള സഹായവും വിവരവിനിമയവും ഉറപ്പാക്കും.
 
 
നിരോധന കാലയളവില്‍ രക്ഷാപ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ എന്നീ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളെ ആസ്പദമാക്കി മൂന്ന് മറൈന്‍ ആംബുലന്‍സുകളും സജ്ജമാകും. 2024-ലെ ട്രോള്‍ നിരോധനത്തില്‍ സ്വീകരിച്ച നടപടികളേക്കാള്‍ കാര്യക്ഷമമായി ഈ വര്‍ഷം കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments