Webdunia - Bharat's app for daily news and videos

Install App

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

വടക്കന്‍ ജില്ലകളിലാണ് മഴ തീവ്രമാകുക

രേണുക വേണു
തിങ്കള്‍, 16 ജൂണ്‍ 2025 (09:40 IST)
Kerala Weather Live Updates

Kerala Weather Live Updates: കേരളത്തില്‍ മിക്ക ജില്ലകളിലും പെരുമഴ. അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കുക. കേരള തീരത്ത് അറബിക്കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററിനു മുകളില്‍ വരെ എത്തിയിട്ടുണ്ട്. 
 
വടക്കന്‍ ജില്ലകളിലാണ് മഴ തീവ്രമാകുക. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 
 
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 
തെക്കന്‍ മഹാരാഷ്ട്രയ്ക്കു മുകളിലും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുമായി രണ്ട് ചക്രവാതചുഴികള്‍ നിലനില്‍ക്കുന്നു. 
 
കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതിനാലാണ് മഴ തീവ്രമായിരിക്കുന്നത്. 
 
ജൂണ്‍ 17 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
 
കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 3.0 മുതല്‍ 4.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
 
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 19 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മലയോര മേഖലകളിലും തീരദേശ മേഖലകളിലും സന്ദര്‍ശനം പരമാവധി ഒഴിവാക്കുക. മലയോര മേഖലകളിലൂടെയുള്ള യാത്ര നിയന്ത്രിക്കുക. 
 
ജലാശയങ്ങള്‍, ബീച്ച് എന്നിവിടങ്ങളില്‍ നീരൊഴുക്ക് കൂടുതലായതിനാല്‍ അപകട സാധ്യതയുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്
 
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.
 
ഓറഞ്ച് അലര്‍ട്ട്
 
കാസര്‍ഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)
 
പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷന്‍)
 
മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), കരമന (വെള്ളൈക്കടവ് സ്റ്റേഷന്‍- CWC)
 
കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)
 
പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷന്‍), പമ്പ (മടമണ്‍ സ്റ്റേഷന്‍ -CWC), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍-CWC)
 
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍- CWC)
 
എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷന്‍),
 
തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)
 
കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കല്‍ സ്റ്റേഷന്‍ )
 
കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍)
 
കാസര്‍ഗോഡ് : കാര്യങ്കോട് (ഭീമനടി സ്റ്റേഷന്‍)
 
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
 
(കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശങ്ങളും മുന്നറിയിപ്പും ഇവിടെ ചേര്‍ക്കുന്നതാണ്) 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുടെ അധിക ചുങ്കം കേരളത്തിന്റെ താത്പര്യങ്ങള്‍ക്കും ദേശീയ സമ്പദ്വ്യവസ്ഥക്കും ഗുരുതര ആഘാതം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

Instagram Features: റീപോസ്റ്റും ഫ്രണ്ട്സ് ടാബും, ഇൻസ്റ്റഗ്രാമിൽ പുത്തൻ ഫീച്ചറുകൾ

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

Vande Bharat: വന്ദേ ഭാരത് നാളെയും മറ്റന്നാളും വൈകും

വരുന്നു 'ആഗോള അയ്യപ്പസംഗമം'

അടുത്ത ലേഖനം
Show comments