Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ ഇരട്ട ന്യൂനമര്‍ദ്ദങ്ങള്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു

രേണുക വേണു
ബുധന്‍, 22 ഒക്‌ടോബര്‍ 2025 (13:44 IST)
Kerala Weather: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 
 
തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ (ഒക്ടോബര്‍ 23) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 
 
അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ ഇരട്ട ന്യൂനമര്‍ദ്ദങ്ങള്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു. ന്യൂനമര്‍ദ്ദം ആന്ധ്രാ-തമിഴ്നാട് തീരത്തിനു സമീപം തീവ്ര ന്യൂനമര്‍ദ്ദമായി (Depression) മാറാന്‍ സാധ്യത. തുടര്‍ന്ന് തമിഴ്നാട്, പുതുചേരി, ആന്ധ്രാ ഭാഗത്തേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത. തമിഴ്നാട്ടില്‍ ശക്തമായ മഴ സാധ്യത. കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ വ്യാപകമായി മഴയില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് പൊതുവെ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദ്ദങ്ങള്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നു

ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും

അടുത്ത ലേഖനം
Show comments