Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപകമഴ, ആറിടത്ത് ഓറഞ്ച് അലർട്ട്, 50 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ച അലർട്ടുകൾ ഇങ്ങനെ.

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2022 (16:47 IST)
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇടുക്കി,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ച അലർട്ടുകൾ ഇങ്ങനെ.
 
24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട്
25-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
26-08-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,  മലപ്പുറം
27-08-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,  മലപ്പുറം
28-08-2022: ഇടുക്കി, മലപ്പുറം  എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 24 മുതൽ  ഓഗസ്റ്റ് 26 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ്‌തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
 
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
 
24-08-2022: കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത കൂടാതെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
 
25-08-2022 മുതൽ 27-08-2022 വരെ: ഗൾഫ് ഓഫ് മാന്നാർ, തെക്ക്  തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ   ശക്തമായ കാറ്റിന് സാധ്യത.
 
24-08-2022 മുതൽ 26-08-2022 വരെ: കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരം അതിനോട് ചേർന്നുള്ള തെക്ക്- കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ   ശക്തമായ കാറ്റിന് സാധ്യത.
 
 മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments