അടുത്ത ആഴ്ച നിര്‍ണായകം; പ്രതിദിന കേസുകള്‍ 10,000 കടന്നാല്‍ കേരളത്തില്‍ ലോക്ക്ഡൗണ്‍ !

Webdunia
വ്യാഴം, 6 ജനുവരി 2022 (08:20 IST)
പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആശങ്ക. കഴിഞ്ഞ രണ്ട് ദിവസം പ്രതിദിന രോഗബാധ ഇരട്ടിയായി. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 230 ആയി. രണ്ടാം തരംഗത്തിന്റെ പോലെ രോഗവ്യാപനം അതിതീവ്രമാകില്ലെങ്കിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 
 
ജനുവരി ഒന്ന് ശനിയാഴ്ച കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 2,435 ആയിരുന്നു. പിന്നീട് എല്ലാ ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു. ജനുവരി അഞ്ച് ബുധനാഴ്ചയിലേക്ക് എത്തിയപ്പോള്‍ രോഗികളുടെ എണ്ണം 4,801 ലേക്ക് എത്തി. ടിപിആറും ഉയരുകയാണ്. ഈ നിലയില്‍ കോവിഡ് കര്‍വ് ഉയര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുമെന്നാണ് സൂചന. രണ്ട് മാസമായി സംസ്ഥാനത്ത് പ്രതിദിന രോഗബാധയും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും ക്രമമായി കുറയുകയായിരുന്നു.ശരാശരി 2500 ആയിരുന്നു പ്രതിദിന രോഗബാധ. ടി.പി.ആര്‍ 3.75 വരെ കുറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദിവസം കൊണ്ട് അത് കുത്തനെ ഉയര്‍ന്നു.
 
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നാല്‍ കേരളത്തില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടുത്ത ആഴ്ചയിലെ കോവിഡ് കര്‍വ് പരിശോധിച്ചായിരിക്കും നടപടി. നൈറ്റ് കര്‍ഫ്യു, വാരാന്ത്യ ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങളും കേരളം ആലോചിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ യുദ്ധം ഇന്ത്യയുടെ ബിയര്‍ ഉത്പാദനം 50% കുറയ്ക്കുമെന്ന് ബ്രൂവര്‍മാരുടെ മുന്നറിയിപ്പ്

വിഡി സതീശന്റെ അഭിമുഖം മെറ്റ അബദ്ധത്തില്‍ നീക്കം ചെയ്തു: തിരഞ്ഞെടുപ്പ് കമ്മീഷന്‍

നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം; വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്

ഫോണ്‍ കോളിനിടയില്‍ ഈ ശബ്ദം കേള്‍ക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്!

അടുത്ത ലേഖനം
Show comments