കെവിൻ വധം; തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച എല്ലാ കാറുകളും കണ്ടെത്തി, കെവിനെ കയറ്റിയ കാർ കഴുകി വൃത്തിയാക്കിയ നിലയിൽ

Webdunia
ബുധന്‍, 30 മെയ് 2018 (17:10 IST)
കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ കൂടി കണ്ടെത്തി. ഇതോടെ അക്രമി സംഘം കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച എല്ലാ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
 
കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഐ20 കാറും അക്രമി സംഘം ഉപയോഗിച്ച വാഗൺ ആർ കാറുമാണ് പുനലൂരിലെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നും കണ്ടെത്തിയത്. സംഭവ ദിവസം പുലർച്ചയോടെ പ്രതികൾ കാറ് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. 
 
കെവിനെ തട്ടിക്കൊണ്ടുപോയ ഐ20 കാറ്‌ കഴുകി വൃത്തിയാക്കിയ നിലയിലാണ് കണ്ടെത്തിയത്. തെളിവ്‌ നഷിപ്പിക്കാൻ ശ്രമമുണ്ടായി എന്നാണ് പൊലീസ് കരുതുന്നത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പുനലൂർ സ്വദേശി ടിറ്റു എന്നയാളുടെയാണ് ഈ വാഹനം. മറ്റൊരു വാഹനമായ 
ഇന്നോവ മുഖ്യ പ്രതികൾ കീഴടങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

വീണ്ടും മത്സരിക്കാൻ 55 എംഎൽഎമാർ, സിപിഎം സ്ഥാനാർഥി പട്ടികയിൽ നിലവിലെ അംഗങ്ങൾക്ക് മുൻഗണന

അടുത്ത ലേഖനം
Show comments