Webdunia - Bharat's app for daily news and videos

Install App

കെവിന്റെ കൊലപാതകം: നീനുവിന്റെ മാതാപിതാക്കൾക്കും പങ്കെന്ന് മൊഴി

നീനുവിന്റെ മാതാപിതാക്കൾക്കും പങ്കെന്ന് മൊഴി

Webdunia
ചൊവ്വ, 29 മെയ് 2018 (10:26 IST)
പ്രണയ വിവാഹത്തിന്റെ പേരിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയാണ് മുഖ്യ പ്രതിയെന്ന് വെളിപ്പെടുത്തൽ. കസ്‌റ്റഡിയിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്‌തതിലൂടെയാണ് പുതിയ വിവരങ്ങൾ ലഭ്യമായത്.
 
കെവിനെ ആക്രമിക്കുമെന്ന വിവരം നീനുവിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്ന വിവരവും അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. അതേസമയം കേസുപുറത്തുവന്നതിനെ തുടർന്ന് നീനുവിന്റെ അച്ഛനും അമ്മയും ഇപ്പോൾ ഒളിവിലാണ്.
 
കെവിനെ തട്ടിക്കൊണ്ടുപോകാനായി സംഘം രൂപീകരിച്ചത് ഷാനു ആണെന്നും കൊല ആസൂത്രണം ചെയ്‌തതും ഇയാളാണെന്നും പിടിയിലായവര്‍ മൊഴി നല്‍കി. വീടാക്രമണം, കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി മുഴുവന്‍ സംഭവങ്ങളും ആസൂത്രണം ചെയ്തത് ഷാനു ചാക്കോയാണെന്നാണ് ഇവര്‍ പറയുന്നത്.
 
വ്യക്തമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. 13 പേരടങ്ങുന്ന സംഘമാണ് കെവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്നത്. ഇവരില്‍ ഭൂരിഭാഗം പേരും നീനുവിന്റെ ബന്ധുക്കളാണ്. ഭീഷണപ്പെടുത്തി കെവിനെ ഈ ബന്ധത്തില്‍ നിന്നും പിന്മാറ്റുകയാ‍യിരുന്നു ലക്ഷ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം; ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് എംഎല്‍എ

ഇവിടെ ക്ലിക്ക് ചെയ്യൂ, ലുലുവിന്റെ ക്രിസ്മസ് ഗിഫ്റ്റായി 6000 രൂപ; ലിങ്കില്‍ തൊട്ടാല്‍ എട്ടിന്റെ പണി !

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

സംസ്ഥാനത്ത് 15 ദിവസം കൊണ്ട് ലഭിച്ചത് ഡിസംബറില്‍ ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴ

സിറിയ വിടുന്നതിനു മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments