Webdunia - Bharat's app for daily news and videos

Install App

വനിതാ ഡോക്ടറെ ബലമായി ചുംബിച്ച സീനിയർ ഡോക്ടർക്കെതിരെ അന്വേഷണം

എ കെ ജെ അയ്യര്‍
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (18:31 IST)
എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലമായി ചുംബിച്ചു എന്ന പരാതിയിൽ മുതിർന്ന ഡോക്ടർക്കെതിരെ അന്വേഷിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. 2019 ലാണ് പരാതിക്ക് കാരണമായി പറയുന്ന സംഭവം നടന്നത്.

ജനറൽ ആശുപത്രിയിൽ ഹൌസ് സർജൻസി ചെയ്യുന്നതിനിടെ തന്നെ സീനിയർ ഡോക്ടർ ക്വർട്ടേഴ്‌സിനടുത്തുള്ള ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ശരീരത്തിൽ കടന്നു പിച്ച് മുഖത്ത് ബലമായി ചുംബിച്ചു എന്നാണു വനിതാ ഡോക്ടറുടെ പരാതി. ഇതുമായി ബന്ധപ്പെട്ടു വനിതാ ഡോക്ടർ ഫേസ് ബുക്കിലാണ് കുറിപ്പിട്ടത്. ഈ കുറിപ്പ് ശ്രദ്ധയിൽ പെട്ട മന്ത്രി നടപടി എടുക്കാൻ ഡയറക്ടറോട് നിർദ്ദേശിക്കുകയായിരുന്നു. ഇതിനൊപ്പം പോലീസിൽ റിപ്പാർട്ട് ചെയ്യാനും ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോപണ വിധേയനായ ഡോക്ടർ ഇപ്പോൾ ആലുവാ ജില്ലാ ആശുപത്രിയിലാണുള്ളത്. ഇപ്പോൾ വിദേശത്തുള്ള വനിതാ ഡോക്ടർ ആരോഗ്യ വകുപ്പ് ഡയറക്ടർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് എ മെയിൽ മുഖേനയാണ് പരാതി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments